04 December 2009

ആദ്യ കാല പ്രവാസികളെ ആദരിയ്ക്കുന്നു

vk-hamsaഗള്‍‍ഫ് മാധ്യമത്തിന്റെ പത്താം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി, ഇന്ത്യയുടെ സാമ്പത്തിക പുരോഗതിയില്‍ മികച്ച സംഭാവനകള്‍ അര്‍പ്പിക്കുകയും, കേരളത്തിന്റെ സമ്പല്‍ സമൃദ്ധിയില്‍ മഹത്തായ പങ്കാളിത്തം വഹിയ്ക്കുകയും ചെയ്ത പ്രവാസികളില്‍ ഏറ്റവും കൂടുതല്‍ പ്രവാസ ജീവിതം നയിച്ച പത്തു പേരെ ആദരിയ്ക്കുന്നു. ഇതോടൊപ്പം കടല്‍ കടന്നു വന്ന ആദ്യ കാല പ്രവാസികളെ കൈ പിടിച്ച് കര കയറ്റിയ തദ്ദേശീയരായ പ്രമുഖ അറബികളില്‍ ജീവിച്ചിരിപ്പുള്ള ഏതാനും പേരെ അനുമോദിയ്ക്കുന്നുമുണ്ട്.
 
യു.എ.ഇ. യിലെ ഖോര്‍ ഫുക്കാനില്‍ ഡിസംബര്‍ 4 വെള്ളിയാഴ്‌ച്ച വൈകുന്നേരം 6 മണിയ്ക്ക് ഇന്ത്യന്‍ സോഷ്യല്‍ ക്ലബ് ഓഡിറ്റോറിയത്തില്‍ “ഗള്‍ഫ് പ്രവാസത്തിന്റെ പാതി നൂറ്റാണ്ടും, ഗള്‍ഫ് മാധ്യമത്തിന്റെ പതിറ്റാണ്ടും” എന്ന തലക്കെട്ടില്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കുന്ന പരിപാടികളുടെ പ്രഖ്യാപന സമ്മേളനം നടക്കും.
 
ഉല്‍ഘാടനം ഖോര്‍ ഫുക്കാന്‍ ദീവാന്‍ അല്‍ അമീരി ഡെപ്യൂട്ടി ചെയര്‍‌മാന്‍ ശൈഖ് സ‌ഈദ് ബിന്‍ സുല്‍ത്താന്‍ അല്‍ ഖാസിമി നിര്‍വ്വഹിക്കും. ഗള്‍ഫ് മാധ്യമം ചീഫ് എഡിറ്റര്‍ വി. കെ. ഹംസയുടെ അധ്യക്ഷതയില്‍ നടക്കുന്ന ചടങ്ങില്‍ ഇ. ടി. മുഹമ്മദ് ബഷീര്‍ എം. പി. ആഘോഷ പരിപാടികള്‍ ഉല്‍ഘാടനം ചെയ്യും. ആദ്യ കാല പ്രവാസികളില്‍ തെരഞ്ഞെടുക്കപ്പെട്ട അഞ്ച് വ്യക്തികളുടെ പേര് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി പ്രഖ്യാപിക്കും. പത്മശ്രീ യൂസുഫലി എം. എ. തദ്ദേശീയരെ ആദരിയ്ക്കും. കേന്ദ്ര സാഹിത്യ അക്കാദമി മുന്‍ സെക്രട്ടറി ഡോ. സച്ചിദാനന്ദന്‍ മുഖ്യ പ്രഭാഷണം ചെയ്യും.
 
പ്രമുഖ ഗായകന്‍ അഫ്സല്‍ നയിക്കുന്ന സംഗീത നിശയും അരങ്ങേറും.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്