03 December 2009

ദുബായ് പ്രിയദര്‍ശിനിയുടെ ഇരുപത്തി ഏഴാമത് വാര്‍ഷികം ഇന്ന്

ദുബായ് പ്രിയദര്‍ശിനിയുടെ ഇരുപത്തി ഏഴാമത് വാര്‍ഷികവും യുഎഇ ദേശീയ ദിനാഘോഷവും ഇന്ന് എട്ടുമണിക്ക് നടക്കും. അല്‍നാസര്‍ ലിഷര്‍ ലാന്‍റില്‍ വച്ചാണ് പരിപാടി. കെ.എസ് ചിത്രയും സംഘവും രവീന്ദ്രന്‍ മാസ്റ്ററുടെ ഗാനങ്ങള്‍ ആലപിക്കും. ഭാരവാഹികള്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചതാണ് ഇക്കാര്യം.

കോണ്‍സുല്‍ ജനറല്‍ വേണു രാജാമണി, കെ. സുധാകരന്‍ എംപി മുഖ്യാതിഥിയായികളായിരിക്കും. ദുബായിലേയും ഷാര്‍ജയിലേയും മികച്ച 30 ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ക്ക് സ്വര്‍ണ്ണമെഡലുകള്‍ സമ്മാനിക്കും. മൂന്ന് അദ്യാപകരെ ആദരിക്കുമെന്നും രക്ഷാധികാരി സിആര്‍ജി നായര്‍ അറിയിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്