02 December 2009

ടെക്സ സൗഹൃദ സംഗമം സംഘടിപ്പിച്ചു

റിയാദിലെ തിരുവനന്തപുരം ജില്ലാ കുട്ടായ്മയായ ടെക്സ സൗഹൃദ സംഗമം സംഘടിപ്പിച്ചു. മോഡേണ്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ കുട്ടികളുടെ വിവിധ കലാപരിപാടികളും ഗസല്‍ സന്ധ്യയും അരങ്ങേറി. ഡോ. അബ്ദുല്‍ അസീസ് അധ്യക്ഷത വഹിച്ചു. ഡോ. യൂസഫ്, ഡോ. റജില, ടി.പി മുഹമ്മദ്, ശശികുമാര്‍ പിള്ള, ബഷീര്‍ പാങ്ങോട് എന്നിവര്‍ പ്രസംഗിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്