02 December 2009

ഇന്ന് യു.എ.ഇ. യുടെ 38-ാം ദേശീയ ദിനം

38th-uae-national-dayഇന്നാണ് യു.എ.ഇ. യുടെ 38-ാം ദേശീയ ദിനം. ദേശീയ ദിനത്തിനായി യു. എ. ഇ. ഒരുങ്ങി ക്കഴിഞ്ഞു. പോയ വര്‍ഷങ്ങളില്‍ മറ്റു രാജ്യങ്ങളെക്കാള്‍ മികച്ച പുരോഗതിയാണ് രാജ്യം നേടിയത്. യു. എ. ഇ. യുടെ സമ്പദ്ഘടന ശക്തമാണെന്ന് പ്രസിഡന്‍റ് ഷെയ്ഖ് ഖലീഫ ബിന്‍ സായിദ് അല്‍ നഹ്യാന്‍ പറഞ്ഞു. 38-ാമത് ദേശീയ ദിനത്തോ ടനുബന്ധിച്ച് രാജ്യത്തെ അഭിസംബോധന ചെയ്യുക യായിരുന്നു അദ്ദേഹം.
 
യു.എ.ഇ. ദേശീയ ദിനത്തോ ടനുബന്ധിച്ച് ദുബായില്‍ യൂണിയന്‍ പരേഡ് നടന്നു. എമ്മാര്‍ ബൊളവാര്‍ഡില്‍ നിന്നും തുടങ്ങിയ പരേഡില്‍ യു. എ. ഇ. യുടേയും ദുബായിയുടേയും ശക്തി വിളിച്ചോതുന്ന നിശ്ചല ദൃശ്യങ്ങള്‍ ഉണ്ടായിരുന്നു. ദുബായ് കിരീടാവകാശി ഷെയ്ഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് അല്‍ മക്തൂമും, ഉപ ഭരണാധികാരി ഷെയ്ഖ് മക്തൂം ബിന്‍ മുഹമ്മദ് അല്‍ മക്തൂമും നേതൃത്വം നല്‍കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്