01 December 2009

ദേശിയ ദിനാഘോഷത്തിന് യു.എ.ഇ ഒരുങ്ങി

ദേശീയ ദിനം ആഘോഷിക്കാന്‍ യു.എ.ഇ. ഒരുങ്ങി. നഗര വീഥികള്‍ വര്‍ണ വിളക്കാല്‍ അലംകൃതമാണ്. വിപണിയില്‍ ദേശീയ ദിനാഘോ ഷത്തിനായി വൈവിധ്യ മേറിയ ഉത്പന്നങ്ങള്‍ നിരന്ന് കഴിഞ്ഞു.
 
ഡിസംബര്‍ രണ്ടിനാണ് യു.എ.ഇ. യുടെ 38-ാം ദേശീയ ദിനം. ആഘോഷ ങ്ങള്‍ക്കായി വിപുലമായ ഒരുക്കങ്ങളാണ് രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നടക്കുന്നത്. ദേശീയ ദിനാഘോ ഷത്തിന് മാറ്റു കൂട്ടാനായി വിപണിയില്‍ നിരവധി ഉത്പന്നങ്ങള്‍ നിരന്ന് കഴിഞ്ഞു.
 
ടീഷര്‍ട്ടുകള്‍, റിബണുകള്‍, പെന്‍ഡന്‍റുകള്‍, മുഖം മൂടികള്‍, ഹെയര്‍ ബാന്‍ഡുകള്‍, തൊപ്പികള്‍, തോരണങ്ങള്‍, സ്റ്റിക്കറുകള്‍, പട്ടങ്ങള്‍... ഉത്പന്നങ്ങളുടെ നിര ഇങ്ങനെ നീണ്ട് പോകുന്നു. യു.എ.ഇ. ദേശീയ പതാകയിലെ കറുപ്പ്, വെളുപ്പ്, പച്ച, ചുവപ്പ് എന്നി നിറങ്ങളിലാണ് ഇവയെല്ലാം.
 
കുട്ടികള്‍ക്കും മുതിര്‍ന്ന വര്‍ക്കുമായി നൂറിലധികം ഉത്പന്നങ്ങളാണ് വില്‍പ്പനയ്ക്ക് എത്തിയിരിക്കുന്നത്. കാര്‍ അലങ്കരിക്കാനുള്ള കിറ്റാണ് ഇത്തവണത്തെ പ്രത്യേകതയെന്ന് അജ്മാനിലെ ഒരു ഷോപ്പിലെ വില്‍പ്പനക്കാരന്‍ പറയുന്നു.
 
വിവിധ എമിറേറ്റുകളിലെ ഭരണാധി കാരികളുടെ ഫോട്ടോകള്‍ക്കും ആവശ്യക്കാര്‍ ഏറെയാണ്. വിവിധ വലിപ്പത്തിലുള്ള യു.എ.ഇ. പതാകകളും വില്‍പ്പന യ്ക്കുണ്ട്. മാലാഖ മാരുടേത് പോലെയുള്ള ചിറകുകള്‍ വേണോ? കുട്ടികള്‍ക്ക് ഇത്തരം ചിറകുകളും റെഡി. ദേശീയ പതാകയുടെ നിറത്തിലുള്ള വിഗ്ഗുകളും വര്‍ണ ബള്‍ബുകളും നക്ഷത്രങ്ങളുമെല്ലാം വില്‍പ്പനയ്ക്ക് എത്തിച്ചിട്ടുണ്ട്.
 
സ്വദേശികളെ പ്പോലെ തന്നെ വിദേശികളും ഇവ വാങ്ങാന്‍ എത്തുന്നു ണ്ടെന്ന് വില്‍പ്പനക്കാര്‍ പറയുന്നു.
 
യു.എ.ഇ. ദേശീയ ദിനത്തോട് അനുബന്ധിച്ച് വീഥികളെല്ലാം വര്‍ണ വിളക്കുകളാല്‍ അലങ്കരിച്ച് കഴിഞ്ഞു. വിവിധ ഗവണ്‍ മെന്‍റ് സ്വകാര്യ സ്ഥാപനങ്ങളും വര്‍ണാലംകൃ തമായിട്ടുണ്ട്. ഡിസംബര്‍ രണ്ടിന് ആഘോഷ ത്തിമിര്‍പ്പി ലാകാനുള്ള കാത്തിരിപ്പിലാണ് എല്ലാവരും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്