29 November 2009

ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്.

ഹജ്ജ് കര്‍മങ്ങള്‍ അവസാന ഘട്ടത്തിലേക്ക്. ഇന്നും നാളെയുമായി തീര്‍ത്ഥാടകര്‍ മിനായില്‍ നിന്ന് മടങ്ങും. ഹജ്ജ് കര്‍മങ്ങള്‍ ആരംഭിച്ചതിനു ശേഷം 21 ഇന്ത്യന്‍ തീര്‍ത്ഥാടകര്‍ മരിച്ചു. ഇതോടെ ഹജ്ജ വേളയില്‍ മരിച്ച ഇന്ത്യന്‍ തീര്‍ത്ഥാടകരുടെ എണ്ണം 100 ആയി.

ഓരോ‍ വര്‍ഷവും പുണ്യ സ്ഥലങ്ങളില്‍ ഹജ്ജ് തീര്‍ത്ഥാടകരുടെ സൗകര്യങ്ങള്‍ വര്‍ധിച്ച് വരികയാണ്. മിനായില്‍ കല്ലേറ് കര്‍മം നിര്‍വഹിക്കുന്ന സ്ഥലത്തും തമ്പുകളിലും ഈ മാറ്റം കാണുന്നുണ്ടെന്ന് തീര്‍ത്ഥാടകര്‍ സാക്ഷ്യപ്പെടുത്തുന്നു.

ഇന്ത്യയില്‍ നിന്നും ഹജ്ജിനെത്തിയ തീര്‍ത്ഥാടകര്‍ക്ക് ഏറെ ആശ്വാസമാണ് മിനായിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍റെ സേവനങ്ങള്‍. കാണാതായ ഹാജിമാരെ കണ്ടെത്താനുള്ള സംവിധാനവും ഡിസ് പെന്‍സറിയും ഉള്‍പ്പടെ തീര്‍ത്ഥാടകര്‍ക്കായി വിപുലമായ സൗകര്യങ്ങളാണ് ഇവിടെ ഒരുക്കിയിരിക്കുന്നത്.

കഴി‍ഞ്ഞ ദിവസം ജിദ്ദയിലുണ്ടായ മഴക്കെടുതിയില്‍ നാശനഷ്ടം സംഭവിച്ച സ്ഥലങ്ങള്‍ ജിദ്ദാ ഇന്ത്യന്‍ കോണ്‍സുലേറ്റ് പ്രതിനിധികള്‍ സന്ദര്‍ശിച്ചു. നഷ്ടപരിഹാരം ലഭിക്കാന്‍ ആവശ്യമായ എല്ലാ സഹായങ്ങളും ചെയ്യുമെന്ന് കോണ്‍സുലേറ്റ് പ്രതിനിധികള്‍ വ്യക്തമാക്കി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്