02 December 2009

ചൈംസ് ഓഫ് പീസ് 2009

ദുബായ് : യു.എ.ഇ. യിലെ ഏറ്റവും വലിയ എക്യുമിനിക്കല്‍ കരോള്‍ സര്‍വ്വീസ് “ചൈംസ് ഓഫ് പീസ് 2009” ന് ഡിസംബര്‍ 4ന് തിരി തെളിയും. ദുബായ് വൈ. എം. സി. എ. യുടെ നേതൃത്വത്തില്‍ യു.എ.ഇ. യിലെ വിവിധ ക്രൈസ്തവ ഇടവക കളുടെ സഹകരണത്തില്‍ ഷേയ്ഖ് റാഷിദ് ഓഡിറ്റോറിയത്തില്‍ വൈകീട്ട് 5:30ന് തുടങ്ങുന്ന കരോള്‍ സര്‍വ്വീസ് ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി ഉല്‍ഘാടനം ചെയും.
 
കരോള്‍ സര്‍വ്വീസിനോടനുബന്ധിച്ച് ക്രിസ്തുമസ് സ്പെഷല്‍ സുവനീറിന്റെ പ്രകാശന കര്‍മ്മവും കുടുംബ സംഗമവും നടക്കും. ലോകത്തിലെ 135 രാജ്യങ്ങളില്‍ വ്യാപിച്ചു കിടക്കുന്ന ഏറ്റവും വലിയ എക്യുമിനിക്കല്‍ യുവ ജന സംഘടനയായ വൈ. എം. സി. എ. യുടെ ദുബായ് ശാഖയുടെ മൂന്നാമത് ചൈംസ് ഓഫ് പീസ് ആണിത്.
 
വാര്‍ത്താ സമ്മേളനത്തില്‍ പ്രസിഡണ്ട് മനോജ് ജോര്‍ജ്ജ്, വൈസ് പ്രസിഡണ്ടുമാരായ സോളമന്‍ ഡേവിഡ്, ഷിനു ജോര്‍ജ്ജ്, ജനറല്‍ സെക്രട്ടറി സാം ജേക്കബ്, ട്രഷറര്‍ എബ്രഹാം വര്‍ഗ്ഗീസ്, പ്രോഗ്രാം കണ്‍‌വീനര്‍ സാജന്‍ വേളൂര്‍ എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്