01 December 2009

വിവാഹ പൂര്‍വ വൈദ്യ പരിശോധനയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്ത്

ഖത്തറില്‍ ഉടന്‍ ഏര്‍പ്പെടുത്തുന്ന വിവാഹ പൂര്‍വ വൈദ്യ പരിശോധനയെ അനുകൂലിച്ച് നിരവധി പേര്‍ രംഗത്തെത്തി. ഒരു ഇംഗ്ലീഷ് ദിന പത്രം നടത്തിയ സര്‍വേയില്‍ 81 ശതമാനം പേര്‍ വൈദ്യ പരിശോധനയെ അനുകൂലിച്ചു. 15 ശതമാനം പേര്‍ വൈദ്യ പരിശോധന കാര്യമായ ഫലമുണ്ടാ ക്കില്ലെന്ന് അഭിപ്രായപ്പെട്ടു. വിവാഹ പൂര്‍വ വൈദ്യ പരിശോധന നടപ്പിലാക്കിയാല്‍ വിവാഹത്തിന് തയ്യാറെടുക്കുന്നവര്‍ നിര്‍ബന്ധമായും മെഡിക്കല്‍ പരിശോധ നയ്ക്ക് വിധേയ രാകേണ്ടി വരും. രണ്ട് മാസത്തിനുള്ളില്‍ വൈദ്യ പരിശോധന നിര്‍ബന്ധമാക്കി ക്കൊണ്ടുള്ള നിയമം നടപ്പിലാകും.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്