02 December 2009

'ആരോഗ്യ വര്‍ഷ' കാമ്പയിന്‌ തുടക്കമായി

shifa-al-jazeera-polyclinicറിയാദ്‌: ഏഴാം വാര്‍ഷികാ ചരണത്തിന്റെ ഭാഗമായി ബഥയിലെ ഷിഫ അല്‍ ജസീറ പോളിക്ലിനിക്ക്‌ പൊതു ജനങ്ങള്‍ ക്കിടയില്‍ നടത്തുന്ന ആരോഗ്യ ബോധ വത്കരണ കാമ്പയിന്‌ തുടക്കമായി. ഷിഫ കോണ്‍ഫറന്‍സ്‌ ഹാളില്‍ നടന്ന ചടങ്ങില്‍ വാര്‍ഷികാ ഘോഷ പരിപാടി യുടെയും കാമ്പയിന്റെയും ഉദ്ഘാടനം സഫാ മക്ക പോളിക്ലിനിക്ക്‌ അഡ്മിനി സ്ട്രേഷന്‍ ഡയറക്ടര്‍ മുഹമ്മദ്‌ ഷാജി അരിപ്ര നിര്‍വഹിച്ചു. ഷിഫ അല്‍ ജസീറ ക്ലിനിക്ക്‌ അഡ്മിനി സ്ട്രേഷന്‍ മാനേജര്‍ അഷ്‌റഫ്‌ വേങ്ങാട്ട്‌ അധ്യക്ഷത വഹിച്ചു.
 
ക്ലിനിക്ക്‌ ജീവനക്കാര്‍ ക്കായി ഏര്‍പ്പെടുത്തുന്ന ക്ഷേമ നിധി സംബന്ധിച്ച വിശദാംശങ്ങള്‍ എച്ച്‌. ആര്‍. മാനേജര്‍ ബ്ലസന്‍ ടി. വര്‍ഗീസ്‌, റിക്രിയേഷന്‍ ക്ലബ്‌ രൂപവത്കരണം സംബന്ധിച്ച്‌ മാര്‍ക്കറ്റിംഗ്‌ മാനേജര്‍ അക്ബര്‍ വേങ്ങാട്ട്‌, ഇന്‍ ഹൗസ്‌ ട്രൈനിംഗ്‌ കോഴ്സിന്റെ വിശദാംശങ്ങള്‍ പി. ആര്‍. ഇന്‍ ചാര്‍ജ്‌ നജിം സൈനുദ്ദീന്‍ എന്നിവര്‍ അവതരിപ്പിച്ചു. റിയാദ്‌ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ പ്രസിഡന്റ് ഡോ. സെബാസ്റ്റ്യന്‍, റിയാദ്‌ ഇന്ത്യന്‍ മീഡിയ ഫോറം വൈസ്‌ പ്രസിഡന്ര്‌ ഷഖീബ്‌ കൊളക്കാടന്‍, ഡോ. പ്രേമാനന്ദ്‌, ഡോ. ഓവൈസ്‌ ഖാന്‍, ഡോ. ഇക്രം ഖാന്‍, ഡോ. ഷാഹുല്‍, ഡോ. നടരാജ്‌, ഡോ. അലക്സാണ്ടര്‍ ഈശോ, ഡോ. ഫ്രീജോ, ഡോ. ഹാഷിം, ഡോ. അഷ്‌റഫ്‌, ഡോ. അബ്ദുല്‍ വാഹിദ്‌, ഡോ. റീന, ഡോ. മിനി, ഡോ. റോഷ്ണി, ഡോ. ഹുമൈറ, അക്ബര്‍ മരക്കാര്‍ എന്നിവര്‍ സംസാരിച്ചു.
 
ജീവനക്കാര്‍ക്കുള്ള ക്ഷേമ നിധിയുടെ ഉദ്ഘാടനം മുഹമ്മദ്‌ ഷാജി അരിപ്ര അപേക്ഷ ഫോറം ദീപക്‌ സോമന്‌ നല്‍കി നിര്‍വഹിച്ചു. ഉദ്ഘാടന ചടങ്ങിനിടെ സദസ്യര്‍ ക്കിടയില്‍ നടത്തിയ നറുക്കെടുപ്പില്‍ ഉമ്മര്‍ വേങ്ങാട്ട്‌, ജോമോള്‍ എന്നിവര്‍ സമ്മാനങ്ങള്‍ക്ക്‌ അര്‍ഹരായി. ഡോ. സെബാസ്റ്റ്യന്‍, ഡോ. പ്രേമാനന്ദ്, പേഴ്സണല്‍ മാനേജര്‍ കെ. ടി. മൊയ്തു എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. മെഡിക്കല്‍ ഡയറക്ടര്‍ ഡോ. സുരേഷ്‌ സ്വാഗതവും ഡോ. ജോസ്‌ ചാക്കോ നന്ദിയും പറഞ്ഞു.
 
'സപ്ത വര്‍ഷം ആരോഗ്യ വര്‍ഷം' എന്ന്‌ പേരിട്ടി രിക്കുന്ന ആരോഗ്യ വത്കരണ കാമ്പയിന്‍ ഒരു വര്‍ഷം നീണ്ടു നില്‍ക്കും. ഈ കാലയളവില്‍ പൊതു ജനങ്ങള്‍ ക്കിടയില്‍ രോഗങ്ങള്‍, രോഗ കാരണങ്ങള്‍, പ്രതിരോധങ്ങള്‍, പ്രതിവിധികള്‍ തുടങ്ങിയ വിഷയങ്ങളില്‍ സെമിനാറുകള്‍, പഠന ക്ലാസുകള്‍, ലഘു ലേഖ വിതരണം, ഫോട്ടോ - ചിത്ര പ്രദര്‍ശനം എന്നിവയും ലേബര്‍ ക്യാമ്പുകളും മറ്റും കേന്ദ്രീകരിച്ച്‌ സൗജന്യ വൈദ്യ പരിശോധന ക്യാമ്പുകളും സംഘടിപ്പിക്കും
 
- നജീം കൊച്ചുകലുങ്ക്, റിയാദ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്