02 December 2009

ദുബായ് പ്രിയദര്‍ശിനി വാര്‍ഷികം

ദുബായ് പ്രിയദര്‍ശിനിയുടെ 27-‍ാം വാര്‍ഷികവും യു.എ.ഇ. ദേശീയ ദിനാഘോഷവും ഡിസംബര്‍ 3ന് ദുബായ് അല്‍ നാസര്‍ ലെഷര്‍ ലാന്‍ഡില്‍ നടക്കും. രാത്രി 8 മണിക്ക് ആരംഭിക്കുന്ന സാംസ്കാരിക സമ്മേളനത്തെ തുടര്‍ന്ന് “ജിയോ സയന്‍സ്” അവതരിപ്പിക്കുന്ന പ്രശസ്ത പിന്നണി ഗായിക കെ. എസ്. ചിത്ര നയിക്കുന്ന സംഗീത വിരുന്നും ഉണ്ടായിരിക്കും. മുഖ്യ അതിഥിയായി ദുബായിലെ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ വേണു രാജാമണി, വിശിഷ്ട അതിഥിയായി കെ.പി.സി.സി. ജനറല്‍ സെക്രട്ടറി കെ. സുധാകരന്‍ എം.പി. എന്നിവര്‍ പങ്കെടുക്കും.
 
ദുബായ് ഷാര്‍ജ എന്നിവിടങ്ങളിലെ 30 വിദ്യാര്‍ത്ഥികള്‍ക്ക് പഠന മികവിനുള്ള സ്വര്‍ണ്ണ മെഡലുകള്‍ സമ്മാനിക്കും. ഇതിനു പുറമെ കഴിഞ്ഞ വര്‍ഷം മുതല്‍ നല്‍കി വരുന്ന മികച്ച അധ്യാപകര്‍ക്കുള്ള പുരസ്കാരം ഈ വര്‍ഷം 3 അധ്യാപകര്‍ക്ക് നല്‍കും എന്ന് ദുബായ് പ്രിയദര്‍ശിനി പാട്രണ്‍ സി. ആര്‍. ജി. നായര്‍, പ്രസിഡണ്ട് ടി. ടി. യേശുദാസ്, ജന. സെക്രട്ടറി വിജയ മോഹന്‍, ട്രഷറര്‍ ദേവദാസ് എന്നിവര്‍ അറിയിച്ചു.
 
- ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്