05 December 2009

ദുബായ് മെട്രോ ; ശേഷിക്കുന്ന സ്റ്റേഷനുകള്‍ അടുത്ത വര്‍ഷം

ദുബായ് മെട്രോ റെഡ് ലൈനില്‍ ശേഷിക്കുന്ന സ്റ്റേഷനുകള്‍ അടുത്ത വര്‍ഷം ഫെബ്രുവരി അവസാനത്തോടെ പ്രവര്‍ത്തന ക്ഷമമാകുമെന്ന് ആര്‍.ടി.എ അറിയിച്ചു. റെഡ് ലൈനിലെ 29 സ്റ്റേഷനുകളില്‍ പത്തെണ്ണം മാത്രമാണ് സെപ്റ്റംബര്‍ ഒമ്പതിന് പ്രവര്‍ത്തനം ആരംഭിച്ചത്.

മുഴുവന്‍ മെട്രോ സ്റ്റേഷനും തുറക്കുന്നതോടെ യാത്രക്കാരുടെ എണ്ണം ഇരട്ടിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. പല സ്റ്റേഷനുകളുടേയും നിര്‍മ്മാണം പൂര്‍ത്തിയായിട്ടുണ്ട്. അവയുടെ പരിശോധന പൂര്‍ത്തായകുന്നതോടെ പ്രവര്‍ത്തനക്ഷമമാക്കാനാണ് പദ്ധതി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്