അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം, സലഫി ടൈംസ് സ്വതന്ത്ര പത്രികയും ദുബായ് വായന ക്കൂട്ടവും സംയുക്തമായി നടത്തുന്ന കുടുംബ സംഗമം ഡിസംബര്‍ 7, തിങ്കളാഴ്‌ച്ച വൈകീട്ട് 7 മണി മുതല്‍ 10 മണി വരെ ദുബായ് ദെയ്‌റയിലെ മലബാര്‍ റെസ്റ്റോറന്റില്‍ നടക്കും.
ആര്യാടന്‍ ഷൌക്കത്ത് മുഖ്യ അതിഥിയായിരിക്കും. ഷാജഹാന്‍ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തും.
ഇന്ത്യയിലെ ആദ്യത്തെ സ്തീധന രഹിത പഞ്ചായത്ത് (മുന്‍സിപ്പാലിറ്റി) ആയി പ്രഖ്യാപിച്ചു മാതൃകാ സദ് പ്രവര്‍ത്തനങ്ങള്‍ നിരന്തരം നടത്തി വരുന്ന നിലമ്പൂര്‍ പഞ്ചായത്ത് സാരഥിയും, സമൂഹത്തിലെ തിന്മക ള്‍ക്കെതിരില്‍ യഥാ സമയം പ്രതികരിച്ചു കലാ സാഹിത്യ രചനകലും ദൃശ്യ ശ്രാവ്യ മാധ്യമ പ്രവര്‍ത്ത നങ്ങള്‍ക്കും മുന്‍പന്തി യിലുള്ള ആര്യാടന്‍ ഷൌക്കത്ത് ഹ്രസ്വ സന്ദര്‍ശ നാര്‍ത്ഥം യു.എ.ഇ. യില്‍ വന്നതാണ്.
-
ജബ്ബാരി കെ.എ., ദുബായ് കറസ്പോണ്ടന്റ്
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്