07 December 2009

കെ.എം.സി.സി, യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു

ദുബായ് കെ.എം.സി.സി, യു.എ.ഇ ദേശീയ ദിനം ആഘോഷിച്ചു. ആഘോഷ പരിപാടികളുടെ ഭാഗമായി ഇന്ത്യ-യു.എ.ഇ വളര്‍ച്ചയിലെ സൗഹൃദം എന്ന പേരില്‍ സെമിനാര്‍, കലാ, സാഹിത്യ, കായിക മത്സരങ്ങള്‍ സംഘടിപ്പിച്ചു.

സമാപന സമ്മേളനം പി.വി അബ്ദുല്‍ വഹാബ് എം.പി ഉദ്ഘാടനം ചെയ്തു. കെ. സുധാകരന്‍ എം.പി മുഖ്യ പ്രഭാഷണം നടത്തി. എളേറ്റില്‍ ഇബ്രാഹിം അധ്യക്ഷത വഹിച്ചു. എം.ഐ ഷാനവാസ് എം.പി, ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി, എം.എ യൂസഫലി, എ.പി ശംസുദ്ധീന്‍, ഡോ.പി.എ ഇബ്രാഹിം ഹാജി, ഗോപകുമാര്‍, അബ്ദുല്ല ഫാറൂഖി തുടങ്ങിയവര്‍ പ്രസംഗിച്ചു. എരഞ്ഞോളി മൂസയും കണ്ണൂര്‍ ഷരീഫും നയിച്ച ഗാനമേളയും അരങ്ങേറി.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്