08 December 2009

കൂട്ടം സഹായം നല്‍കി

അബുദാബിയിലെ ഹൃദ് രോഗിയായ മലയാളി യുവതിക്ക് സോഷ്യല്‍ നെറ്റ് വര്‍ക്കായ കൂട്ടം ഡോട്ട് കോം മൂന്ന് ലക്ഷം രൂപ സാമ്പത്തിക സഹായം നല്‍കി. സാമ്പത്തിക പരാധീനത നേരിടുന്ന മാവേലിക്കര സ്വദേശിനിയായ പ്രീതയ്ക്കാണ് അബുദാബി കേരള സോഷ്യല്‍ സെന്‍ററില്‍ നടന്ന ചടങ്ങില്‍ കൂട്ടം അഡ്മിനിസ്ട്രേറ്റര്‍ ജ്യോതികുമാര്‍ സഹായധനം കൈമാറിയത്.

ഏഷ്യാനെറ്റ് റേഡിയോയിലെ ആര്‍.ബി.ലിയോ ആണ് ഈ വിഷയം ആദ്യം പൊതുജനശ്രദ്ധയില്‍ കൊണ്ടുവന്നത്

മാധ്യമ പ്രവകര്‍ത്തകരായ കെ.പി.കെ വെങ്ങര, ആര്‍.ബി ലിയോ, ടി.പി ഗംഗാധരന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്