ഖത്തറിന്‍റെ ദേശീയ ദിനാഘോഷത്തിന് ഇത്തവണ വിപുലമായ പരിപാടികളാണ് സര്‍ക്കാര്‍ തലത്തില്‍ നടപ്പിലാക്കുകയെന്ന് അധികൃതര്‍ അറിയിച്ചു. ഈ മാസം 18 നാണ് ഖത്തറിന്‍റെ ദേശീയ ദിനം.
മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ കൂടുതല്‍ ജനസമ്പര്‍ക്ക പരിപാടികള്‍ ഗവണ്‍മന്‍റ് ആവിഷ്ക്കരിച്ചിട്ടുണ്ട്. കോര്‍ണീഷ് മേഖലയിലെ പതിവ് മിലിട്ടറി പരേഡിന് പുറമേ ഈ മാസം 12 മുതല്‍ രാജ്യമെമ്പാടും സിമ്പോസിയങ്ങളും സ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായുള്ള വിവിധ മത്സരങ്ങളും സംഘടിപ്പിക്കും.
ദേശീയ ദിനത്തോട് അനുബന്ധിച്ച് തെരഞ്ഞെടുക്കപ്പെട്ട വേദികളില്‍ ഖത്തറിന്‍റെ പരമ്പരാഗത കലാകായിക മേളകള്‍ നടക്കും. ഖത്തര്‍ ഫൗണ്ടേഷന്‍, ഖത്തര്‍ യൂണിവേഴ്സിറ്റി തുടങ്ങിയ സ്ഥാപനങ്ങളും വിവിധ കലാ സാംസ്കാരിക പരിപാടികള്‍ ദേശീയ ദിനത്തോട് അനുബന്ധിച്ച് അവതരിപ്പിക്കുന്നുണ്ട്.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്