09 December 2009

വര്‍ക്കല സത്യന്‍ 'അറബി ക്കഥ' യില്‍

varkala-sathyanപ്രമുഖ നാടക പ്രവര്‍ത്തകനും സംവിധായകനും, ചലച്ചിത്ര നടനും കൂടിയായ വര്‍ക്കല സത്യന്‍, വെള്ളിയാഴ്ച (ഡിസംബര്‍ 11) രാത്രി 10 മണിക്ക് എന്‍. ടി. വി. യിലെ 'അറബിക്കഥ' യില്‍ തന്റെ പ്രവാസ ജീവിതത്തിലെ അനുഭവങ്ങള്‍ പ്രേക്ഷകര്‍ക്കു മുന്നില്‍ തുറക്കുന്നു.
 
യു. എ. ഇ. യിലെ പ്രമുഖ കേബിള്‍ ചാനലായ ഇ - വിഷനില്‍ 144-ആം ചാനലിലാണ് എന്‍. ടി. വി. സംപ്രേക്ഷണം നടത്തുന്നത്. രണ്ടു ഭാഗങ്ങളിലായി അവതരി പ്പിക്കുന്ന ഈ അഭിമുഖത്തിന്റെ ബാക്കി ഭാഗം ഞായറാഴ്ച (ഡിസംബര്‍ 13) രാത്രി 10 മണിക്ക് കാണാം. കൂടാതെ ഇതേ ആഴ്ചയില്‍ (ശനിയാഴ്ചയും ചൊവ്വാഴ്ചയും ബുധനാഴ്ചയും ഉച്ചക്കു ശേഷം 2 മണിക്കും, തിങ്കളാഴ്ച രാവിലെ 9 മണിക്കും) ഈ രണ്ടു ഭാഗങ്ങളും പുനഃ സംപ്രേക്ഷണവും ഉണ്ടായിരിക്കും.
 
കോഴിക്കോട് ആകാശ വാണിയിലൂടെ തന്റെ ഔദ്യോഗിക ജീവിതം ആരംഭിച്ച വര്‍ക്കല സത്യന്‍, എഴുപതുകളില്‍ പ്രവാസിയായി യു. എ. ഇ. യില്‍ എത്തി ച്ചേര്‍ന്നു. അബുദാബി റേഡിയോ, ടെലിവിഷന്‍ സ്റ്റേഷനുകളില്‍ സീനിയര്‍ എന്‍ജിനീയര്‍ ആയി ജോലി ചെയ്തു വന്നു. പിന്നീട് ദുബായ് ഏഷ്യാനെറ്റ് റേഡിയോ ടെക്നിക്കല്‍ അഡ്വൈ സറായിരുന്നു. ഇപ്പോള്‍ ഗള്‍ഫ് ന്യൂസ് റേഡിയോ എഫ്. എം. ചാനലിന്റെ സങ്കേതിക ഉപദേഷ്ടാവ് ആയി ജോലി ചെയ്യുന്നു. യു. എ. ഇ. യിലെ ആദ്യ കാല നാടക പ്രവര്‍ത്തകന്‍ കൂടിയായ വര്‍ക്കല സത്യന്‍, പ്രമുഖരായ സംവിധായകരുടെ നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്തിട്ടുള്ള കലാകാരനാണ്.
 
ഇദ്ദേഹത്തിന്റെ വെബ്സൈറ്റ്
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്