യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ ഇന്നലെ മണല്‍ക്കാറ്റ് അനുഭവപ്പെട്ടു. ഷാര്‍ജ ഉള്പ്പടെയുള്ള സ്ഥലങ്ങളില്‍ മഴ പെയ്തു. പലയിടങ്ങളിലും താപനില 16 ഡിഗ്രിയായി കുറഞ്ഞു.
രാവിലെ മുതല്‍ യു.എ.ഇയുടെ വിവിധ ഭാഗങ്ങളില്‍ കനത്ത പൊടിക്കാറ്റാണ് അനുഭവപ്പെട്ടത്. പലയിടത്തും ദൂരക്കാഴ്ച 100 മീറ്റര്‍ വരെയായി ചുരുങ്ങി. ദൂരക്കാഴ്ച മങ്ങിയതിനാല്‍ വാഹനമോടിക്കുന്നവര്‍ ഏറെ ബുധിമുട്ടി. ചിലയിടങ്ങളില്‍ അപകടങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.
മണല്‍ക്കാറ്റ് വന്നതോടെ രാജ്യത്തിന്‍റെ പലയിടത്തും താപനില താഴ്ന്നു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്