09 December 2009

ആര്യാടന്‍ ഷൌക്കത്തിനു സ്വീകരണവും സ്ത്രീധന വിരുദ്ധ കുടുംബ സംഗമവും

aryadan-shaukkathദുബായ് : സ്ത്രീധന വിരുദ്ധ പ്രവര്‍ത്തനത്തില്‍ പ്രശംസനീയമായ മുന്നേറ്റം കൈവരിച്ച നിലമ്പൂര്‍ പഞ്ചായത്ത് സാരഥിയായ ആര്യാടന്‍ ഷൌക്കത്തിനെ അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ദുബായ് ചാപ്റ്റര്‍, ദുബായ് വായനക്കൂട്ടം, സലഫി ടൈംസ് സ്വതന്ത്ര പത്രിക എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ സ്വീകരണം നല്‍കി.
 
അഖിലേന്ത്യാ സ്ത്രീധന വിരുദ്ധ മുന്നേറ്റം ഉത്തര കേരള ഉപാധ്യക്ഷന്‍ നാസര്‍ പരദേശി, ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് നേതാവ് എന്‍. ആര്‍. മാഹീന്‍ ഉല്‍ഘാടനം നിര്‍വ്വഹിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ കെ. പി. കെ. വെങ്ങര ആര്യാടന്‍ ഷൌക്കത്തിനെ പൊന്നാട അണിയിച്ചു. ബഷീര്‍ തിക്കോടി സംഗമം നിയന്ത്രിച്ചു.
 


മുകളിലെ ചിത്രത്തില്‍ ക്ലിക്ക് ചെയ്താല്‍ കൂടുതല്‍ ചിത്രങ്ങള്‍ കാണാം

 
സ്ത്രീധന രഹിത ഗ്രാമം എന്ന പദ്ധതിയിലൂടെ നിലമ്പൂര്‍ പഞ്ചായത്തിലെ സ്ത്രീധന വിവാഹങ്ങള്‍ നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ തങ്ങള്‍ അനുസ്യൂതം തുടരുകയാണ് എന്ന് ഷൌക്കത്ത് അറിയിച്ചു. മഹല്ലുകളുടെ മേലധ്യക്ഷന്മാര്‍ ഒന്നിച്ചു നിന്ന് സ്ത്രീധന വിരുദ്ധ പ്രതിജ്ഞയെടുത്ത് ഈ മഹാ വിപത്തിനെതിരെ പോരാടിയാല്‍ നമ്മുടെ നാട്ടില്‍ നിന്ന് സ്ത്രീധനം എന്ന ദുര്‍ഭൂതത്തെ ഓടിക്കാന്‍ സാധിക്കും എന്ന് സ്വീകരണത്തിന് നന്ദി പറഞ്ഞു കൊണ്ട് ഷൌക്കത്ത് പറഞ്ഞു.
 
ദുബായ് പ്രസ് ക്ലബ് ഉദ്യോഗസ്ഥന്‍ ഷാജഹാന്‍ മാടമ്പാട്ട് മുഖ്യ പ്രഭാഷണം നടത്തി. സാമൂഹിക പ്രതിബദ്ധതയുള്ള സിനിമകള്‍ സൃഷ്ടിക്കുകയും, അത് വഴി സമൂഹത്തിന്റെ ശത്രുക്കളെ നിഷ്ക്കരുണം സംഹരിക്കുകയും ചെയ്യുന്ന ആര്യാടന്‍ ഷൌക്കത്ത്, നിലമ്പൂര്‍ പഞ്ചായത്തിന്റെ സാരഥ്യം ഏറ്റെടുത്ത്, ഭരണപരമായ മികവിലൂടെ സമൂഹ നന്മ ലക്ഷ്യമാക്കി നടപ്പിലാക്കിയ നിരവധി ജന ക്ഷേമ പദ്ധതികളിലൂടെ സൃഷ്ടി സ്ഥിതി സംഹാരമെന്ന ഗുണത്രയങ്ങള്‍ മൂന്നും പ്രകടിപ്പിച്ച അപൂര്‍വ്വ വ്യക്തിത്വമാണ് എന്ന് ഷാജഹാന്‍ മാടമ്പാട്ട് അഭിപ്രായപ്പെട്ടു.
 
ആര്യാടന്‍ ഷൌക്കത്തിനെ കെ.പി.കെ. വെങ്ങര പൊന്നാട ചാര്‍ത്തി ആദരിച്ചു.
 
എന്‍. എസ്. ജ്യോതി കുമാര്‍, നാസര്‍ പരദേശി, നാസര്‍ ബേപ്പൂര്‍, മസ്‌ഹര്‍, ഹബീബ് തലശ്ശേരി, കെ.എ. ജബ്ബാരി, സെയ്ഫ് കൊടുങ്ങല്ലൂര്‍, അബ്ദുള്ളക്കുട്ടി ചേറ്റുവ, ബഷീര്‍ മാമ്പ്ര, പുന്നയൂര്‍ക്കുളം സെയ്നുദ്ദീന്‍, റഫീഖ് മേമുണ്ട തുടങ്ങിയവര്‍ സംസാരിച്ചു.
 
അഡ്വ. ജയരാജ്, അഡ്വ. മുഹമ്മദ് സാജിദ് പി., അഷ്രഫ് കൊടുങ്ങല്ലൂര്‍, ജിഷി സാമുവല്‍, സി.പി. ജലീല്‍, ഉബൈദ് ചേറ്റുവ, മുഹമ്മദ് വെട്ടുകാട്, ജമാല്‍ മനയത്ത്, ബാബു പീതാംബരന്‍, ലത്തീഫ് തണ്ടിലം, സുഹറ സൈഫുദ്ദീന്‍, ഷൈബി ജമാല്‍, ബല്‍ഖീസ് മുഹമ്മദ്, കബീര്‍ ഒരുമനയൂര്‍ എന്നിവര്‍ സംബന്ധിച്ചു.
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്