09 December 2009
ഇന്ത്യന്‍ മീഡിയ ഫോറം സാംസ്കാരിക വിഭാഗം കവി കെ. സച്ചിദാനന്ദന്‍ ഉല്‍ഘാടനം ചെയ്തു![]() ബാബ്‌റി മസ്ജിദ് തകര്‍ത്ത സംഭവത്തോടെ ഇന്ത്യാ ചരിത്രം ബാബ്‌റി മസ്ജിദിനു മുന്‍പ്, പിന്‍പ് എന്നിങ്ങനെ രണ്ടായി വേര്‍ തിരിക്കപ്പെട്ടു. അടിയന്തിരാവസ്ഥാ പ്രഖ്യാപനത്തോടെ ഇനിയും അത്തരം ഒരു സ്ഥിതി സംജാതമാകാതിരിക്കാന്‍ തക്കവണ്ണം ജാഗരൂകരായ പത്ര മാധ്യമങ്ങള്‍ ബാബ്‌റി മജിദ് സംഭവത്തോടെ ഇത്തരം ഒരു വിപത്ത് ഇന്ത്യയില്‍ ആവര്‍ത്തിക്കാതിരിക്കുവാന്‍ നിതാന്ത ജാഗ്രത പുലര്‍ത്തേണ്ടതിന്റെ ആവശ്യകതയിലേക്ക് സച്ചിദാനന്ദന്‍ വിരല്‍ ചൂണ്ടി. ![]() ചെറുത്തു നില്‍പ്പുകളിലൂടെ പുരോഗമന ആശയങ്ങള്‍ ജനങ്ങളിലേക്ക് എത്തിക്കുന്ന ഇടതു പക്ഷ പ്രസ്ഥാനങ്ങള്‍ക്ക് പോലും മതേതരത്വം പോലുള്ള ആശയങ്ങള്‍ സമൂഹ ഭൂരിപക്ഷത്തിലേക്ക് എത്തിക്കുവാന്‍ തക്കവണ്ണമുള്ള ഒരു ഭാഷ രൂപപ്പെടുത്തുവാന്‍ കഴിഞ്ഞില്ല എന്ന് അദ്ദേഹം ആശങ്ക പ്രകടിപ്പിച്ചു. ബാബ്‌റി മസ്ജിദ് തകര്‍ക്കപ്പെട്ടതിന്റെ നൂറ്റാണ്ടുകള്‍ക്ക് മുന്‍പ് ഇത് മുന്‍കൂട്ടി കണ്ടു കൊണ്ടെന്നവണ്ണം കബീര്‍ എഴുതിയ കവിതയിലെ വരികള്‍ സച്ചിദാനന്ദന്‍ ചൊല്ലി കേള്‍പ്പിച്ചു. ![]() ഇന്ത്യന്‍ മീഡിയാ ഫോറം കവി സച്ചിദാനന്ദന് ഉപഹാരം നല്‍കുന്നു. മനാഫ് എടവനക്കാട് എടുത്ത, യു.എ.ഇ. യിലെ തേക്കടി എന്ന് അറിയപ്പെടുന്ന ഖോര്‍ കല്‍ബ എന്ന പ്രദേശത്തിന്റെ ഫോട്ടോ, ഇന്ത്യന്‍ മീഡിയാ ഫോറത്തിന്റെ വക ഉപഹാരമായി സച്ചിദാനന്ദന് സമ്മാനിച്ചു. ![]() ![]() ഇന്ത്യന്‍ മീഡിയാ ഫോറം പ്രസിഡണ്ട് ഇ. എം. അഷ്രഫ് ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വിഭാഗത്തിന് നേതൃത്വം നല്‍കുന്ന ചന്ദ്ര കാന്ത് വിശ്വനാഥ്, ദുബായ് പ്രസ് ക്ലബ് ഉദ്യോഗസ്ഥന്‍ ഷാജഹാന്‍ മാടമ്പാട്ട്, വൈസ് പ്രസിഡണ്ട് ആല്‍ബര്‍ട്ട് അലക്സ് എന്നിവര്‍ സംസാരിച്ചു.
- ജെ. എസ്.
|
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്