09 December 2009

പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കി പ്രശാന്ത് മാമ്പുള്ളി

പുതുമുഖങ്ങള്‍ക്ക് പ്രധാന്യം നല്‍കി മുഴുവനായും യുഎഇയില്‍ ചിത്രീകരിക്കുന്ന സിനിമ വരുന്നു. ഭഗവാന്‍ എന്ന ചിത്രത്തിന്‍റെ സംവിധായകനായ പ്രശാന്ത് മാമ്പുള്ളിയാണ് പേരിടാത്ത ഈ ചിത്രം നിര്‍മ്മിക്കുന്നത്.

ഒരേ സമയം നാല് ഭാഷകളിലാണ് ചിത്രം നിര്‍മ്മിക്കുന്നതെന്ന് അണിയറ പ്രവര്‍ത്തകര്‍ ദുബായില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രത്തില്‍ അഭിനയിക്കായി പുതുമുഖങ്ങളെ അന്വേഷിക്കുന്നുണ്ട്.

താല്‍പര്യമുള്ളവര്‍ മാര്‍വല്‍ ഫിലിം@ ജിമെയില്‍. കോം എന്ന വിലാസത്തില്‍ ഫോട്ടോകള്‍ അയക്കണമെന്ന് നിര്‍മ്മാതാവ് നെല്‍സന്‍ മേക്കാട്ടുകുളം പറഞ്ഞു. 50 ദിവസം കൊണ്ട് ചിത്രീകരണം പൂര്‍ത്തിയാക്കാന്‍ ഉദ്ദേശിക്കുന്ന ഈ ബിഗ് ബജറ്റ് ചിത്രത്തില്‍ തെന്നിന്ത്യിയിലെ പ്രമുഖ താരങ്ങളും അഭിനയിക്കുന്നുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്