09 December 2009

സാമ്പത്തിക മാന്ദ്യം ഖത്തറിനെ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന്

ലോക വിപണിയെ തളര്‍ത്തിയ സാമ്പത്തിക മാന്ദ്യം ഖത്തറിനെ ദോഷകരമായി ബാധിച്ചിട്ടില്ലെന്ന് ഖത്തര്‍ പ്രധാനമന്ത്രിയും വിദേശകാര്യ മന്ത്രിയുമായ ശൈഖ് ഹമദ് ബിന്‍ ജാസിം ബിന്‍ ജാബര്‍ അല്‍താനി പറഞ്ഞു.

ഓയില്‍, ഗ്യാസ് മേഖലയിലെ പുതിയ പദ്ധതികള്‍ എല്ലാം മുറപോലെ തന്നെ നടക്കുന്നുണ്ട്. ഖത്തറിന്‍റെ പുരോഗതിക്കായി ആവിഷ്ക്കരിച്ച വന്‍ പുദ്ധതികളെല്ലാം സമയബന്ധിതമായി തന്നെ തീര്‍ക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു.

ദോഹയില്‍ അന്താരാഷ്ട്ര പെട്രോളിയം കോണ്‍ഫ്രന്‍സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്