26 November 2009

ബലി പെരുന്നാള്‍; അലൈന്‍ കന്നുകാലിച്ചന്തയില്‍ വന്‍ തിരക്ക്

ബലി പെരുന്നാള്‍ അടുത്തതോടെ അലൈനിലെ കന്നുകാലിച്ചന്തയില്‍ ഇപ്പോള്‍ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് അലൈനിലേത്.

ബലിയറുക്കാനുള്ള മൃഗങ്ങളെ വാങ്ങാനായി നിരവധി പേരാണ് ഇപ്പോള്‍ അലൈന്‍ കന്നുകാലിച്ചന്തയില്‍ എത്തുന്നത്. കാളകളും പശുക്കളും ആടുകളും ഒട്ടകവുമെല്ലാം ഈ ചന്തയില്‍ വില്‍പ്പനയ്ക്കുണ്ട്. ഇവിടെ ഏറ്റവും മധികം വില്‍പ്പനയ്ക്കുള്ളത് ആടുകളാണ്. ജനുസുകളിലെ വൈവിധ്യം കൊണ്ടും ഇവ വേറിട്ട് നില്‍ക്കുന്നു. ഇന്ത്യ, പാക്കിസ്ഥാന്‍, സോമാലിയ, സുഡാന്‍, ഒമാന്‍ തുടങ്ങിയ ഇടങ്ങളില്‍ നിന്നെല്ലാം ഇവിടേക്ക് ആടുമാടുകള്‍ എത്തുന്നുണ്ടെന്ന് വില്‍പ്പനക്കാരനായ മുഹമ്മദ് ബഷീര്‍ പറയുന്നു.


യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ കന്നുകാലിച്ചന്തയാണ് അലൈനിലേത്. ഒരു സ്ക്വയര്‍ കിലോമീറ്റര്‍ വസ്തീര്‍ണമുണ്ട് ഇതിന്. അലൈന്‍ പട്ടണത്തിലായിരുന്ന ചന്ത ഈ വര്‍ഷം ഫെബ്രുവരി 15 മുതലാണ് മസ് യാദിലേക്ക് മാറ്റിയത്. മൃഗങ്ങളെ കര്‍ശന പരിശോധന നടത്തി രോഗമില്ലെന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രമേ മാര്‍ക്കറ്റില്‍ വില്‍ക്കാന്‍ അനുവദിക്കാറുള്ളൂവെന്ന് സെന്‍ട്രല്‍ മാര്‍ക്കറ്റ് ഓപ്പറേഷന്‍സ് മാനേജര്‍ ഡോ. ഖല്‍ഫുള്ള മുഹമ്മദ് പറയുന്നു.

കൊണ്ട് വരുന്ന വാഹനങ്ങളില്‍ വച്ച് തന്നെ മൃഗങ്ങളെ വില്‍ക്കാനുള്ള സൗകര്യവും ബലിപെരുന്നാള്‍ തിരക്ക് ആയതോടെ അധികൃതര്‍ ഒരുക്കിയിട്ടുണ്ട്. മാര്‍ക്കറ്റിനോട് ചേര്‍ന്ന തുറസായ സ്ഥലത്താണ് ഇതിന് സൗകര്യം ഒരുക്കിയിരിക്കുന്നത്. ഇത് ഏറെ സൗകര്യമാണെന്ന് കച്ചവടക്കാരനായ മുഹമ്മദ് കുഞ്ഞി പറയുന്നു.



പെരുന്നാള്‍ ഉത്സവമാക്കുന്നതിന് അലൈനിലെ കന്നുകാലിച്ചന്തയ്ക്ക് ചെറുതല്ലാത്ത പ്രാധാന്യമുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്