05 November 2009

ഖത്തറിന് അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച നേടാനായെന്ന് ഖത്തര്‍ ഭരണാധികാരി

ആഗോള സാമ്പത്തിക പ്രതിസന്ധിക്കിടയിലും ഖത്തറിന് അഭിമാനകരമായ സാമ്പത്തിക വളര്‍ച്ച നേടാനായെന്ന് ഖത്തര്‍ ഭരണാധികാരി ശൈഖ് ഹമദ് ബിന്‍ ഖലീഫ അല്‍താനി പറഞ്ഞു. ഈ സാമ്പത്തിക വര്‍ഷം ഒന്‍പത് ശതമാനം വളര്‍ച്ച കൈവരിക്കുവാന്‍ ഖത്തറിന് കഴിഞ്ഞു. സര്‍ക്കാര്‍ കൊക്കൊണ്ട ശക്തമായ നടപടികളും രാജ്യത്തിന്‍റെ സാമ്പത്തിക ശക്തിയുമാണ് ഇതിന് കാരണമെന്ന് അമീര്‍ അഭിപ്രായപ്പെട്ടു. ദോഹയില്‍ മജ് ലി ശൂറയുടെ 38-ാമത് സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്