04 November 2009

എച്ച് 1 എന്‍ 1 വൈറസ് പ്രതിരോധ വാക്സിന്‍റെ ആദ്യബാച്ച് ഖത്തറില്‍

എച്ച് 1 എന്‍ 1 വൈറസ് പ്രതിരോധ വാക്സിന്‍റെ ആദ്യബാച്ച് ഖത്തറില്‍ എത്തി. ആരോഗ്യ ഉന്നതാധികാര സമിതി ഓര്‍ഡര്‍ നല്‍കിയ വാക്സിന്‍റെ ആദ്യ ബാച്ച് ഖത്തറില്‍ നിന്നുള്ള ഹജ്ജ് തീര്‍ത്ഥാടകര്‍ക്കാവും നല്‍കുക. കുത്തിവയ്പ്പ് നിര്‍ബന്ധമില്ലെങ്കിലും തീര്‍ത്ഥാടകര്‍ വാക്സിന്‍ എടുക്കുന്നത് നല്ലതായിരിക്കുമെന്ന് ഖത്തര്‍ ആരോഗ്യ സമിതി ശുപാര്‍ശ ചെയ്യുന്നു. പുതിയ സാഹചര്യത്തില്‍ വാക്സിന്‍ എടുക്കുന്നത് കൂടുതല്‍ സുരക്ഷിതമാകുമെന്നാണ് ആരോഗ്യ വകുപ്പിന്‍റെ നിലപാട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്