04 November 2009

ദുബായില്‍ കണ്ണില്‍ മുളക് പൊടിവിതറി കവരാന്‍ ശ്രമം.

രണ്ട് ലക്ഷം ദിര്‍ഹമടങ്ങിയ ബാഗ് കണ്ണില്‍ മുളക് പൊടിവിതറി കവരാന്‍ ദുബായില്‍ ശ്രമം. മൂന്നംഗ അജ്ഞാത സംഘമാണ് കമ്പനിയുടെ പണമടങ്ങിയ ബാഗുമായി പോവുകയായിരുന്ന ആളുടെ കണ്ണില്‍ മുളക് പൊടി വിതറി കവരാന്‍ ശ്രമിച്ചത്. എന്നാല്‍ ആക്രമണത്തിന് ഇരയായവരുടെ ചെറുത്ത് നില്‍പ്പില്‍ പണം തട്ടാനുള്ള ശ്രമം പരാജയപ്പെടുകയായിരുന്നു. ദുബായ് കരാമ വാള്‍സ്ട്രീറ്റ് എക്സ് ചേഞ്ചിന് മുമ്പില്‍ വച്ച് ഇന്ന് വൈകുന്നേരമായിരുന്നു സംഭവം. പണവുമായി വന്നയാളെ ആക്രമിച്ച് കീഴടക്കിയാണ് സംഘം ബാഗ് തട്ടിപ്പറിച്ചത്. എന്നാല്‍ കവര്‍ച്ചയ്ക്ക് ഇരയായ ആളുടെ കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകന്‍ തട്ടിപ്പ് സംഘത്തില്‍ ഒരാളെ പിടികൂടി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്