22 October 2009

ബൈതുല്‍ മുഖദ്ദസിന്റെ പരിസര ഖനനത്തിനെതിരെ മുസ്ലിം ലോകം ഒന്നിച്ച്‌ ശബ്ദമുയര്‍ത്തണം - റഹ്മാനീസ്‌ അസോസിയേഷന്‍

rahmaniദുബൈ : മുസ്‍ലിം ലോകത്തിന്‍റെ ആദ്യ ഖിബ്‍ല (നമസ്കാര ദിശ) യും ഒട്ടനവധി ചരിത്ര സംഭവങ്ങളിലെ നാഴിക ക്കല്ലുമായ ബൈത്തുല്‍ മുഖദ്ദസിന്‍റെ ചുറ്റും ഇപ്പോള്‍ ഇസ്രാഈല്‍ നടത്തുന്ന ഖനനത്തി ന്നെതിരെ മുസ്‍ലിം ലോകം ഒറ്റക്കെട്ടായി രംഗത്തിറ ങ്ങണമെന്നും അത്തരം ശ്രമങ്ങളില്‍ നിന്നും അവരെ പിന്തിരിപ്പിക്കാന്‍ പുരാതന ചരിത്ര പൈതൃക സ്നേഹികളായ മുഴുവനാ ളുകളും ഒന്നിച്ച് ശബ്ദമുയ ര്‍ത്തണമെന്നും യു. എ. ഇ. ചാപ്റ്റര്‍ റഹ്‍മാനീസ് അസോസി യേഷന്‍ ജനറല്‍ ബോഡി സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
 
മസ്ജിദിലെ ടണല്‍ വികസിപ്പി ക്കാനെന്ന പേരില്‍ 2007 ല്‍ ഇസ്രാഈല്‍ തുടങ്ങി വെച്ച ഖനനം തദ്ദേശീയരുടെ പ്രതിഷേധം അവഗണിച്ച് ഇപ്പോള്‍ ബൈതുല്‍ മുഖദ്ദസിന്‍റെ നേരെ അടിയില്‍ എത്തിയിരി ക്കുകയാണ്. ഇത് തീര്‍ച്ചയായും വിശുദ്ധ ഖുദ്സിനെ തകര്‍ക്കാന്‍ ലക്ഷ്യം വെച്ചുള്ള താണെന്ന് മുന്പെ ആരോപണ മുയര്‍ന്നിരുന്നു.
 
അതിന്നിടെ സന്ദര്‍ശക ബാഹുല്യം അസഹ്യമാ കുന്നുവെന്നാ രോപിച്ച് ഖുദ്സിനെ അവിടെ നിന്നും മക്കയിലേക്കോ മറ്റോ പൊളിച്ച് പണിയണമെന്ന് ജൂത തീവ്രവാദികള്‍ കഴിഞ്ഞ ദിവസം ആവശ്യ പ്പെട്ടതായുള്ള വാര്‍ത്തയും ഏറെ ഗൗരവത്തോടെ കാണണമെന്നും ഖുദ്സിനെ തകര്‍ക്കാനുള്ള കുത്സിത നീക്കങ്ങളെ ബലപ്പെടു ത്തുന്നവയാ ണിതെന്നും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി.
 
ദുബൈ മലബാര്‍ ഇസ്‍ലാമിക് സെന്‍റര്‍ ഓഡിറ്റോ റിയത്തില്‍ നടന്ന ചടങ്ങ് അബ്ദുല്‍ ഹകീം ഫൈസി റഹ്‍മാനിയുടെ അധ്യക്ഷ തയില്‍ ബഷീര്‍ റഹ്‍മാനി ഉദ്ഘാടനം ചെയ്തു. നാസര്‍ റഹ്‍മാനി തിരുവള്ളൂര്‍ പ്രാര്‍ത്ഥന നടത്തി. ശിഹാബ് റഹ്‍മാനി കണക്ക വതരിപ്പിച്ചു. തുടര്‍ന്ന് വിവിധ എമിറേറ്റുകളെ പ്രതിനിധീകരിച്ചുള്ള റഹ്‍മാനികളുടെ ചര്‍ച്ചയും പുതിയ ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
 
ഭാരവാഹികള്‍ :
അബ്ദുല്‍ ഗഫൂര്‍ റഹ്‍മാനി കമ്പളക്കാട് (വര്‍ക്കിംഗ് പ്രസിഡന്‍റ്), അബ്ദുല്ല റഹ്‍മാനി വയനാട്, ബഷീര്‍ റഹ്‍മാനി കുറ്റിപ്പുറം (വൈ. പ്രസിഡന്‍റുമാര്‍ ), ശിഹാബുദ്ദീന്‍ റഹ്‍മാനി ചെമ്പശ്ശേരി, റഫീഖ് റഹ്‍മാനി മണ്ണാര്‍ക്കാട് (ജോ. സെക്രട്ടറിമാര്‍ ), അബ്ദുസ്സലാം റഹ്‍മാനി ജീലാനി നഗര്‍ (ഓര്‍ഗ. സെക്ര), ഉബൈദുള്ള റഹ്‍മാനി കൊമ്പംകല്ല് (മീഡിയ സെല്‍ )
 
- ഉബൈദുല്ല റഹ്‌മാനി, കൊമ്പം‍കല്ല്‌
 
 

Labels: ,

  - ജെ. എസ്.    

3അഭിപ്രായങ്ങള്‍ (+/-)

3 Comments:

ബൈതുല്‍ മുഖദ്ദസിന്റെ ചുറ്റും എന്ന് മുതലാണ് ഇസ്രാഈലിയരുടെ ഖനനമാരംബിച്ചത്? ,

ഇങ്ങിനെ ഒരു സംഭവം ഇത് വരെ evideyum ഉയര്നു കേട്ടിട്ടില്ലെന്ന് തോന്നുന്നു

October 22, 2009 at 10:15 AM  

ബൈതുല്‍ മുഖ്‌ടസ്സിന്റെ ചുറ്റും ടണല്‍ വികസിപ്പിക്കാന്‍ വേണ്ടി ൨൦൦൭-ല്‍ ‍ആണ് ജുദന്മര് ഈ ഖനനം തുടങ്ങിയത്
.... അന്ന് മുതലേ നാട്ടുകാരുടെ ചില പ്രധിഷേദങ്ങള്‍ ഉണ്ടായിരുന്നെകിലും അതവര്‍ ചെവി കൊണ്ടില്ല...
ഇന്നത്‌ മസ്ജിദിന്റെ നേരെ അടിയില്‍ ആണെതിയിരിക്കുന്ന്നത്

October 22, 2009 at 6:51 PM  

ഈ മസ്ജിദ് പ്രശ്നത്തില്‍ അന്താരാഷ്ട്ര തലങ്ങളില്‍ ആരും പ്രതികരിച്ചിട്ടില്ലേ.. ഇവരുടെ ആഹ്വാനം കേള്‍ക്കുമ്പോള്‍ തോന്നുനത് ഇവരാനിതധ്യം അറിയുന്നതെന്നാണ്..

October 24, 2009 at 2:01 PM  

Post a Comment

Subscribe to Post Comments [Atom]

« ആദ്യ പേജിലേക്ക്





ആര്‍ക്കൈവ്സ്