22 August 2009

കുട്ടികള്‍ക്കായി നാടക ശില്‍പ്പശാല

Eugenia-Cano-Pugaദുബായ് : യു.എ.ഇ. യിലെ കേരളത്തില്‍ നിന്നും ഉള്ള എഞ്ചിനിയര്‍ മാരുടെ സംഘടനയായ ‘കേര’ ( KERA ) യും പ്ലാറ്റ്ഫോം തിയേറ്റര്‍ ഗ്രൂപ്പും സംയുക്തമായി കുട്ടികള്‍ക്കുള്ള നാടക ശില്‍പ്പശാല സംഘടിപ്പിക്കുന്നു. 10 മുതല്‍ 15 വയസ്സു വരെയുള്ള കുട്ടികള്‍ക്ക് ശില്‍പ്പശാലയില്‍ പങ്കെടുക്കാം. മെക്സിക്കോയില്‍ നിന്നുമുള്ള പ്രശസ്ത നാടക പ്രവര്‍ത്തക യൂജീനിയ കാനൊ പുഗ യുടെ നേതൃത്വത്തിലാണ് ശില്‍പ്പശാല. ദുബായിലെ ഖിസൈസില്‍ അല്‍ മാജ്ദ് ഇന്‍ഡ്യന്‍ സ്ക്കൂളില്‍ ഓഗസ്റ്റ് 25, 26 തിയ്യതികളില്‍ രാവിലെ 10 മണി മുതല്‍ വൈകീട്ട് 4 മണി വരെയാണ് ദ്വിദിന നാടക ശില്‍പ്പശാല നടക്കുന്നത്.
 
1994 - 1997 കാലയളവില്‍ കാനഡയിലെ മോണ്‍‌ട്രിയലില്‍ നിന്നും മൈം പരിശീലനം പൂര്‍ത്തിയാക്കിയ യൂജീനിയ പിന്നീട് കേരള കലാമണ്ഡലത്തില്‍ നിന്നും കഥകളിയും അഭ്യസിച്ചു. പതിനഞ്ച് വര്‍ഷമായി നാടക സംവിധാന രംഗത്ത് പ്രവര്‍ത്തിച്ചു വരുന്ന യൂജീനിയ മെക്സിക്കോയിലെ ഇബെറോ അമേരിക്കാന സര്‍വ്വകലാശാലയില്‍ നാടകം പഠിപ്പിക്കുകയും ചെയ്യുന്നു. സ്പാനിഷ്, ഇംഗ്ലീഷ്, ഫ്രഞ്ച്, ഇറ്റാലിയന്‍, മലയാളം എന്നീ ഭാഷകള്‍ ഇവര്‍ സംസാരിക്കും.
 

Eugenia-Cano-Puga
Eugenia-Cano-Puga

മുതിര്‍ന്നവര്‍ക്കുള്ള ക്യാമ്പ് ഓഗസ്റ്റ് 21ന് തുടങ്ങി. ദിവസേന വൈകീട്ട് 5 മണി മുതല്‍ 9 മണി വരെ നടക്കുന്ന ക്ലാസ്സുകള്‍ ഓഗസ്റ്റ് 31 വരെ തുടരും.
 
കുട്ടികള്‍ക്കായി ഓഗസ്റ്റ് 25ന് ആരംഭിക്കുന്ന ദ്വിദിന പഠന കളരിയില്‍ പങ്കെടുക്കാന്‍ 100 ദിര്‍ഹം ആണ് ഫീസ്. റെജിസ്ട്രേഷനും മറ്റ് വിവരങ്ങള്‍ക്കും താഴെ പറയുന്ന നമ്പരുകളില്‍ ഓഗസ്റ്റ് 24ന് മുന്‍പേ ബന്ധപ്പെടേണ്ടതാണ്:
സഞ്ജീവ് : 050 2976289, സതീഷ് : 050 4208615, അനൂപ് : 050 5595790

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്