20 August 2009

റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനവും ശിഹാബ് തങ്ങള്‍ അനുസ്മരണവും

shihab-thangalദുബായ് : 'ധര്‍മ്മ പ്രാപ്തിക്ക് ഖുര്‍ആനിക കരുത്ത്' എന്ന പ്രമേയവുമായി എസ്. കെ. എസ്. എസ്. എഫ് യു. എ. ഇ. നാഷണല്‍ കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ കാമ്പയിന്‍ ഉദ്ഘാടനവും പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഓഗസ്റ്റ് 19, ബുധനാഴ്ച രാത്രി 9.30 ന് ഷാര്‍ജ്ജ ഇന്ത്യന്‍ ഇസ്‍ലാമിക് ദഅ്വ സെന്‍ററില്‍ വെച്ച് നടക്കും. എസ്. വൈ. എസ്. സ്റ്റേറ്റ് സെക്രട്ടറി അബ്ദുല്‍ ഹമീദ് ഫൈസി അമ്പല ക്കടവ് കാമ്പയിന്‍ ഉദ്ഘാടനം ചെയ്യും. ദുബായ് സുന്നി സെന്‍റര്‍ പ്രസിഡന്‍റ് സയ്യിദ് ഹാമിദ് കോയമ്മ തങ്ങള്‍ ശിഹാബ് തങ്ങള്‍ അനുസ്മരണം നടത്തും. പ്രമുഖ യുവ പണ്ഡിതന്‍ അലവി ക്കുട്ടി ഹുദവി മുണ്ടം പറമ്പ് പ്രമേയ പ്രഭാഷണം നിര്‍വ്വഹിക്കും.
 
എസ്. കെ. എസ്. എസ്. എഫ്. നാഷണല്‍ കമ്മിറ്റി പ്രസിഡന്‍റ് ശൗക്കത്ത് മൗലവി അദ്ധ്യക്ഷത വഹിക്കും. കെ. എം. സി. സി. നാഷണല്‍ കമ്മിറ്റി ട്രഷറര്‍ ഹസ്സന്‍ കുട്ടി, കടവല്ലൂര്‍ അബ്ദു റഹ്‍മാന്‍ മുസ്‍ലിയാര്‍, അബ്ദുല്ല ചേലേരി തുടങ്ങിയവര്‍ സംബന്ധിക്കും.
 
ഒരു മാസം നീണ്ടു നില്‍ക്കുന്ന കാമ്പയിന്‍റെ ഭാഗമായി പ്രഭാഷണങ്ങള്‍, തസ്കിയ്യത്ത് ക്യാമ്പുകള്‍, വിജ്ഞാന പരീക്ഷകള്‍, കുടുംബ സദസ്സ്, ഇഫ്ത്താര്‍ മീറ്റ്, റിലീഫ്, ലഘുലേഖ വിതരണം തുടങ്ങിയ വിവിധ പരിപാടികള്‍ യു. എ. ഇ. യിലെ വിവിധ ഭാഗങ്ങളില്‍ സംഘടിപ്പിക്കുവാന്‍ തീരുമാനിച്ചു.
 
ഇത് സംബന്ധിച്ച് ചേര്‍ന്ന യോഗത്തില്‍ വൈസ് പ്രസിഡന്‍റ് അബ്ദുല്‍ ഹക്കീം ഫൈസി അദ്ധ്യക്ഷത വഹിച്ചു. സി. എച്ച്. എം. ത്വയ്യിബ് ഫൈസി, സയ്യിദ് ശുഐബ് തങ്ങള്‍, സയ്യിദ് അബ്ദു റഹ്‍മാന്‍ , അബ്ദു റസാഖ് വളാഞ്ചേരി എന്നിവര്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി ഫൈസല്‍ നിയാസ് ഹുദവി സ്വാഗതവും നന്ദിയും പറഞ്ഞു.
 
- ഉബൈദുള്ള റഹ്മാനി
 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്