19 August 2009

റമദാനില്‍ കൂടുതല്‍ ബസുകള്‍

abudhabi-public-transportറമദാനില്‍ അബുദാബിയിലെ നിരത്തുകളില്‍ കൂടുതല്‍ ബസ്സുകള്‍ ഓടിക്കുവാന്‍ തീരുമാനമായി. നാദിസ്സിയ യില്‍ നിന്നും ഇലക്ട്ര സ്ട്രീറ്റ് വഴി അബുദാബി മറീനാ മാളിലേക്ക് പോകുന്ന ഏഴാം നമ്പര്‍ റൂട്ടിലും, മീനാ സായിദില്‍ (പോര്‍ട്ട്‌ സായിദ്‌ ) നിന്നും ഹംദാന്‍ സ്ട്രീറ്റ് വഴി അബുദാബി നഗരത്തിലൂടെ മറീനാ മാളിലേക്ക് പോകുന്ന അഞ്ചാം നമ്പര്‍ റൂട്ടിലുമാണ് ബസ്സുകള്‍ വര്‍ദ്ധിപ്പിക്കുന്നത്.
 
അബുദാബിയിലെ ഏറ്റവും തിരക്കേറിയ റൂട്ടുകളാണിതു രണ്ടും. രാവിലെ ഏഴര മുതല്‍ വൈകീട്ട് ആറു വരെയും, രാത്രി ഏഴര മുതല്‍ രണ്ടു വരെയും പത്തു മിനിറ്റ് ഇടവിട്ടാണു സര്‍വ്വീസ് നടത്തുക എന്നതിനാല്‍ യാത്രക്കാര്‍ക്ക് ഏറെ സൌകര്യപ്രദമാണ്.
 
സര്‍വീസ് തുടങ്ങിയ സമയം അര ലക്ഷത്തിലധികം പേര്‍ യാത്ര ചെയ്തിരുന്നങ്കില്‍ ഇപ്പോള്‍ അത് ഏകദേശം ഒരു ലക്ഷത്തില്‍ കൂടുതല്‍ ആണ് എന്ന് പറയപ്പെടുന്നു. തുടക്കത്തില്‍ എട്ടു മാസം യാത്ര സൌജന്യമായിരുന്ന ബസ്സ് സര്‍വ്വീസ്, ഇപ്പോള്‍ ഏറേ ജനകീയമായി കഴിഞ്ഞിരിക്കുന്നു.
 
വര്‍ഷാവസാന മാകുമ്പോഴേക്കും 500 പുതിയ ബസ്സുകള്‍ കൂടി നിരത്തിലിറക്കും. അടുത്ത വര്‍ഷത്തില്‍ 866 ബസ്സുകളാകും നിരത്തില്‍ സര്‍വീസ് നടത്തുക.
 
- പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി
 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്