12 August 2009

ഇടം സ്വാതന്ത്ര്യ ദിനാഘോഷം മാറ്റി വെച്ചു

ഒമാനില്‍ പകര്‍ച്ച പനി വ്യാപിച്ചു കൊണ്ടിരിക്കുന്ന പ്രത്യേക സാഹചര്യത്തില്‍, വരുന്ന വ്യാഴാഴ്ച്ച റൂവിയിലെ അല്‍മാസ ഹാളില്‍ നടക്കാനിരുന്ന 63-ാമത്‌ ഇന്ത്യന്‍ സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടികള്‍ മാറ്റി വെയ്ക്കാന്‍ ഇടം മസ്കറ്റ്‌ തീരുമാനിച്ചു. എച്ച്‌1 എന്‍1 പനി മസ്കറ്റില്‍ വ്യാപിച്ചു കൊണ്ടിരിക്കുന്ന സാഹചര്യത്തില്‍ ചേര്‍ന്ന ഇടത്തിന്റെ അടിയന്തിര നിര്‍വ്വാഹക സമിതിയാണ്‌ ഈ തീരുമാനം എടുത്തത്‌. പകര്‍ച്ച പനി പടരുന്നത്‌ തടയാന്‍ ഒമാന്‍ ആരോഗ്യ വകുപ്പ്‌ നിര്‍ദ്ദേശിച്ച സുരക്ഷാ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളെ പരിഗണിച്ച് ആയിരുന്നു ഈ സുപ്രധാന തീരുമാനം. പൊതു ജനങ്ങള്‍ക്കായുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങളില്‍ പ്രധാനമായി ആരോഗ്യ വകുപ്പ്‌ നിര്‍ദ്ദേശിച്ചിരുന്നത്‌, പൊതു ജന കൂട്ടായ്മയും ആളുകള്‍ കൂട്ടം കൂടാന്‍ സാധ്യതയുള്ള പൊതു പരിപാടികളുടെയും കര്‍ശ്ശനമായ നിയന്ത്രണ ങ്ങളുമായിരുന്നു. വിദ്യാര്‍ത്ഥികളും സര്‍ഗ്ഗ പ്രതിഭകളും ആധുനിക സാങ്കേതിക സങ്കേതങ്ങ ളിലൂടെയും അതിലുപരിയായി ആഴ്ചകളോളം നീണ്ട കഠിന പരിശീല നത്തിലൂടെയും സ്വായത്ത മാക്കിയ ഒട്ടേറെ കലാ വിരുന്നുകളെ താത്ക്കാ ലികമായി ഉപേക്ഷിക്കു വാനുള്ള ഇടം പ്രവര്‍ത്തകരുടെ തീരുമാനത്തിനു പിന്നിലുള്ളത്‌ ആരോഗ്യ വകുപ്പിന്റെ ഈ നിര്‍ദ്ദേശത്തെ അക്ഷരാ ര്‍ത്ഥത്തില്‍ ഉള്‍ക്കൊ ണ്ടെടുത്ത സുപ്രധാന കാല്‍ വെപ്പ് തന്നെയാണ്‌.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്