11 August 2009

പ്രേരണ വിദ്യാര്‍ത്ഥി ഫിലിം ഫെസ്റ്റ്

prerana-film-festദുബായ് : യു.എ.ഇ. വിദ്യാര്‍ത്ഥി സമൂഹത്തിലെ പ്രതിഭകളെ കണ്ടെത്തുന്നതിനു വേണ്ടി, ഈ വേനല്‍ ക്കാലത്ത്‌, ഒരു ഏകദിന സ്റ്റഡി കാം ഫിലിം ഫെസ്റ്റ്‌ നടത്താന്‍ ദുബായ്‌ പ്രേരണ സ്ക്രീന്‍ യൂണിറ്റ്‌ തീരുമാനിച്ചിരിക്കുന്നു. പരമാവധി അഞ്ചു മിനുട്ടു ദൈര്‍ഘ്യം വരുന്ന, ഡി.വി.ഡി. ഫോര്‍മാറ്റിലുള്ള ഹ്രസ്വ വീഡിയോ സിനിമകളാണ്‌ സെപ്തംബര്‍ 10-നകം, മത്സരത്തിലേക്ക്‌ അയക്കേണ്ടത്‌.
 
മത്സരാര്‍ത്ഥികളുടെ വയസ്സ്‌ 20-ല്‍ കവിയരുത്‌. ലഭിക്കുന്ന വീഡിയോ ചിത്രങ്ങളില്‍ നിന്ന്‌, 20 ചിത്രങ്ങള്‍ പ്രേരണ സ്ക്രീന്‍ യൂണിറ്റ്‌ ജൂറി പാനല്‍ തിരഞ്ഞെടുത്ത്‌ പ്രദര്‍ശിപ്പിക്കും. ഏറ്റവും നല്ല ചിത്രത്തിന്‌ ക്യാഷ്‌ പ്രൈസും, ബാക്കിയുള്ള തിരഞ്ഞെടുക്കപ്പെട്ട ചിത്രങ്ങള്‍ക്ക്‌ പ്രോത്സാഹന സമ്മാനങ്ങളും ഉണ്ടായിരിക്കും.
 
യു.എ.ഇ. യുടെ സംസ്കാരത്തിനും, പാരമ്പര്യത്തിനും, നിയമങ്ങള്‍ക്കും നിരക്കാത്ത ചിത്രങ്ങള്‍ ഒരു കാരണവശാലും സ്വീകരിക്കുന്നതല്ല. മത്സരാര്‍ത്ഥികള്‍ അവരുടെ വിശദമായ ബയോഡാറ്റയും, വയസ്സു തെളിയിക്കുന്ന രേഖകളും, ഫോട്ടോയും, അവരവരുടെ വീഡിയോ സിനിമകളെ ക്കുറിച്ചുള്ള ലഘു വിവരണവും, നിശ്ചല ചിത്രങ്ങളും, അപേക്ഷയോടൊപ്പം അയക്കേണ്ടതാണ്‌.
 
സെപ്തംബര്‍ 30-നു മുന്‍പായി നടത്താന്‍ ഉദ്ദേശിച്ചിരിക്കുന്ന സമ്മാന ദാനത്തിന്റെയും, ഏകദിന ഫിലിം ഫെസ്റ്റിവലിന്റെയും വിശദാംശങ്ങള്‍ പിന്നീട്‌ അറിയിക്കു ന്നതായിരിക്കും.
 
കൂടുതല്‍ വിവരങ്ങള്‍ക്ക്‌ വത്സലന്‍ കണാറ (050-284 9396, valsalankanara@gmail.com), അനൂപ്‌ ചന്ദ്രന്‍ (050-5595790 anuchandrasree@gmail.com) എന്നിവരുമായി ബന്ധപ്പെടുക.

Labels: , ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്