10 August 2009

രിസാല നാഷണല്‍ സാഹിത്യോത്സവ്‌ സമാപിച്ചു

shihabuddeen-poythumkadavuഷാര്‍ജ: രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സാഹിത്യോ ത്സവുകള്‍ക്ക്‌ ദേശീയ തല മത്സരത്തോടെ ആവേശ കരമായ സമാപനം. ഷാര്‍ജ ഗള്‍ഫ്‌ ഏഷ്യന്‍ ഇംഗ്ലീഷ്‌ സ്കൂളില്‍ നടന്ന നാഷണല്‍ സാഹിത്യോ ത്സവില്‍ അബുദാബി സോണ്‍ 128 പോയിന്റുകളോടെ ഒന്ന‍ാം സ്ഥാനത്തെത്തി. 122 പോയിന്റുകളോടെ ദുബൈ സോണ്‍ രണ്ടാം സ്ഥാനത്തും 71 പോയിന്റോടെ അല്‍ ഐന്‍ സോണ്‍ മൂന്ന‍ാം സ്ഥാനത്തുമെത്തി. 26 പോയിന്റുകള്‍ നേടിയ അബ്ദുര്‍റഹ്മാന്‍ (അബുദാബി) കലാ പ്രതിഭയായി തിരഞ്ഞെടുക്കപ്പെട്ടു. ജൂനിയര്‍, സീനിയര്‍, ജനറല്‍ വിഭാങ്ങളിലായി 23 ഇനങ്ങളില്‍ പത്തു സോണുകളില്‍ നിന്ന‍ുള്ള പ്രതിഭകളാണ്‌ മാറ്റുരച്ചത്.
 



വ്യക്തിഗത ജേതാക്കളായ അഹമ്മദ്‌ റബീന്‍, ഫവാസ്‌ ഖാലിദ്‌, സിറാജുദ്ദീന്‍ വയനാട്‌

 
അഹമ്മദ്‌ റബീന്‍, ദുബൈ (ജൂനിയര്‍) സിറാജുദ്ദീന്‍ വയനാട്‌ (അല്‍ ഐന്‍) ഫവാസ്‌ ഖാലിദ്‌ (സീനിയര്‍) എന്ന‍ിവര്‍ വ്യക്തിഗത ജേതാക്കളായി.
 



 
വൈകുന്നേരം നടന്ന സമാപന സമ്മേളനം കഥാകൃത്ത്‌ ശിഹാബുദ്ദീന്‍ പൊയ്ത്തും കടവ്‌ ഉദ്ഘാടനം ചെയ്തു. കലയും സാഹിത്യവും അവയെ അരങ്ങത്തു കൊണ്ടു വരാനുള്ള പരിശ്രമങ്ങളും മാനുഷികവും സാമൂഹികവുമായ നന്മകളെയാണ്‌ ലക്ഷ്യം വെക്കുന്നതും പ്രതിഫലിപ്പി ക്കുന്നതുമെന്ന‍്‌ അദ്ദേഹം പറഞ്ഞു. സംസ്കാരങ്ങള്‍ക്കും തനിമകള്‍ക്കും പുതിയ സങ്കേതങ്ങള്‍ ഉണ്ടായി ക്കൊണ്ടിരിക്കുന്ന കാലത്ത്‌ പഴയ സംസ്കാരങ്ങളെ ക്കൂടി രംഗത്തു കൊണ്ടു വരുന്ന സംരംഭങ്ങള്‍ കൂടുതല്‍ ഉണ്ടാകേണ്ട തുണ്ടെന്ന‍ും അദ്ദേഹം പറഞ്ഞു.
 



 
സിറാജ്‌ ദിനപത്രം ചീഫ്‌ എഡിറ്റര്‍ നിസാര്‍ സെയ്ദ്‌, സാജിദ ഉമര്‍ ഹാജി, നാസര്‍ ബേപ്പൂര്‍, ഹംസ മുസ്ലിയാര്‍ ഇരിങ്ങാവൂര്‍, മുനീര്‍ ഹാജി, സുബൈര്‍ സഅദി, സൈദലവി ഊരകം, റസാഖ്‌ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. വിജയികള്‍ക്ക്‌ അതിഥികള്‍ ട്രോഫികള്‍ സമ്മാനിച്ചു.
 



 
രാവിലെ പത്തിന്‌ ആരംഭിച്ച സാഹിത്യോത്സവ്‌ എസ്‌ വൈ എസ്‌ നാഷണല്‍ കമ്മിറ്റി സെക്രട്ടറി മുഹമ്മദലി സഖാഫി കാന്തപുരം ഉദ്ഘാടനം ചെയ്തു. ശരീഫ്‌ കാരശ്ശേരി, ബഷീര്‍ സഖാഫി, മുഹമ്മദ്‌ അഹ്സനി, അലി അശ്‌റഫി, കാസിം പുറത്തീല്‍, നൗഫല്‍ കരുവഞ്ചാല്‍, സമീര്‍ അവേലം, ജബ്ബാര്‍ പി സി കെ സംസാരിച്ചു.
 
- ജബ്ബാര്‍ പി. സി. കെ.
  കണ്‍വീനര്‍, പബ്ലിക്‌ റിലേഷന്‍
 
 



RSC National Sahityolsav held at Sharjah



 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്