
സൗദിയിലെ ജുബൈലിന് സമീപം കുര്‍സാനിയയില്‍ സി. സി. സി. കമ്പനിയുടെ ക്യാമ്പിന് തീ പിടിച്ച് ആറ് പേര്‍ മരിച്ചു. നാല് മലയാളികള്‍ അടക്കം നിരവധി പേര്‍ക്ക് പരിക്കേറ്റു. മരിച്ച ആരേയും തിരിച്ചറിഞ്ഞിട്ടില്ല. മൃതദേഹങ്ങള്‍ മുഴുവനും കത്തി ക്കരിഞ്ഞ നിലയിലാണ്.

ഫോട്ടോകള്‍ അയച്ചു തന്നത് : ബഷീര്‍ പി. ബി. ആയിര ക്കണക്കിന് തൊഴിലാളികള്‍ താമസിക്കുന്ന ക്യാമ്പിനാണ് തീ പിടിച്ചത്. നാല്‍പ്പതോളം തൊഴിലാളികളെ കാണാനില്ലെന്ന് റിപ്പോര്‍ട്ടുണ്ട്. മരണ സംഖ്യ ഇനിയും ഉയരാനാണ് സാധ്യതയെന്ന് വിലയിരുത്തപ്പെടുന്നു. തീ പിടുത്ത കാരണം വ്യക്തമല്ല. സൗദി ആരാംകോ അടക്കം നിരവധി പെട്രോള്‍ ഗ്യാസ് പ്ലാന്‍റുകള്‍ ഉള്ള വ്യവസായ നഗരമായ കുര്‍സാനിയയില്‍ ഇത്ര വലിയ ദുരന്തം ഇതാദ്യമായാണ്.
Labels: accident, saudi
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്