03 August 2009

രിസാല സാഹിത്യോത്സവ്

ramesh-payyanurദുബായ് : വിദ്യാര്‍ത്ഥി യുവ ജനങ്ങളുടെ സര്‍ഗ പ്രകാശനങ്ങള്‍ക്കു മത്സര വേദികള്‍ ഒരുക്കി രിസാല സ്റ്റഡി സര്‍ക്കിള്‍ സംഘടിപ്പിച്ച സോണ്‍ സാഹിത്യോ ത്സവുകള്‍ പ്രവാസ ലോകത്ത്‌ ആസ്വാദന ത്തിന്റെ അത്യപൂര്‍വ അരങ്ങുകള്‍ സൃഷ്ടിച്ചു. മൂന്ന‍ു വിഭാഗങ്ങളിലായി നാല്‍പ്പതോളം കലാ സാഹിത്യ ഇനങ്ങളില്‍ നടന്ന മത്സരങ്ങള്‍ ആസ്വദിക്കാന്‍ നിരവധി പേര്‍ എത്തിയിരുന്ന‍ു. അബുദാബി, ദുബായ്, ഷാര്‍ജ, ഫുജൈറ, റാസല്‍ ഖൈമ എന്ന‍ീ സോണു കളിലാണ്‌ കഴിഞ്ഞ ദിവസം സാഹിത്യോ ത്സവുകള്‍ നടന്നത്‌.
 
അബുദാബി കേരള സോഷ്യല്‍ സെന്ററില്‍ നടന്ന സോണ്‍ സാഹിത്യോ ത്സവ്‌ സമാപന സമ്മേളനം കാലടി സംസ്കൃത സര്‍വ കലാശാല മുന്‍ വൈസ്‌ ചാന്‍സിലര്‍ ഡോ. കെ. എസ്‌. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു.
 

dr-ks_radhakrishnan

അബുദാബി സോണ്‍ സാഹിത്യോത്സവ്‌ സമാപനം ഡോ. കെ. എസ്‌. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്ന‍ു

 
സാഹിത്യ രചന നടത്തിയതു കൊണ്ടും ഗാനങ്ങള്‍ ആലപിക്കുന്നതു കൊണ്ടും മാത്രം ആരെയും സാംസ്കാരിക പ്രവര്‍ത്തകരെന്ന‍ു വിളിക്കാന്‍ ആകി‍ല്ലെന്നും, ജീവിതത്തെ പ്രകാശിപ്പിക്കുന്ന സൃഷ്ടികള്‍ നിര്‍വഹി ക്കുന്നവരാണ്‌ യഥാര്‍ഥ സാംസ്കാരിക പ്രവര്‍ത്തകരെന്ന‍ും അദ്ദേഹം പറഞ്ഞു. അബൂബക്കര്‍ സഅദി നെക്രോജ്‌ അധ്യക്ഷത വഹിച്ചു. അബ്ദുല്ല ചേരൂര്‍, സഫറുല്ല പാലപ്പെട്ടി, ടി. പി. ഗംഗാധരന്‍, കാസിം പി. ടി. എന്നിവര്‍ സംസാരിച്ചു.
 
മാപ്പിള പ്പാട്ടുകളുടെയും കലകളുടെയും പേരില്‍ ആഭാസങ്ങള്‍ പ്രചരിക്കപ്പെടുന്ന കാലത്ത്‌ തനിമകള്‍ക്ക്‌ അരങ്ങു സൃഷ്ടിക്കുന്ന വേദികള്‍ ഉണ്ടാകുന്നത്‌ പ്രതീക്ഷ വളര്‍ത്തു ന്ന‍ുണ്ടെന്ന് ഏഷ്യാനെറ്റ്‌ റേഡിയോ പ്രോഗ്രാം ഡയറക്ടര്‍ രമേശ്‌ പയ്യന്ന‍ൂര്‍ അഭിപ്രായപ്പെട്ടു. ഖിസൈസ്‌ ഗള്‍ഫ്‌ മോഡല്‍ സ്കൂളില്‍ ദുബായ് സോണ്‍ സാഹിത്യോ ത്സവ്‌ സമാപനം ഉദ്ഘാടനം ചെയ്യുക യായിരുന്ന‍ു അദ്ദേഹം. കെ. എല്‍. ഗോപി, സബാ ജോസഫ്‌, ശരീഫ്‌ കാരശ്ശേരി, അബ്ദുല്‍ അസീസ്‌ സഖാഫി മമ്പാട്‌, സുലൈമാന്‍ കന്മനം, നൗഫല്‍ കരുവഞ്ചാല്‍ എന്നിവര്‍ സംസാരിച്ചു. ഖിസൈസ്‌ യൂണിറ്റ്‌ ഒന്ന‍ാം സ്ഥാനം നേടി. ബര്‍ ദുബായ് യൂണിറ്റിലെ നിസാമുദ്ദീന്‍ തിരുവനന്തപുരം കലാ പ്രതിഭയായി തിരഞ്ഞെ ടുക്കപ്പെട്ടു. രാവിലെ എസ്‌. എസ്‌. എഫ്‌. മുന്‍ സംസ്ഥാന പ്രസിഡന്റ്‌ കെ. ടി. ത്വാഹിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു.
 

risala

 
ഷാര്‍ജ ഇന്ത്യന്‍ അസോസി യേഷന്‍ ഹാളില്‍ നടന്ന സാഹിത്യോ ത്സവ്‌ സുബൈര്‍ സഅദി ഉദ്ഘാടനം ചെയ്തു. ഫലാഹ്‌ ടീം ചാമ്പ്യന്‍ മാരായി. സമാപന സംഗമം കെ. ടി. ത്വാഹിര്‍ സഖാഫി ഉദ്ഘാടനം ചെയ്തു. കവി കൃഷ്ണന്‍ പുറപ്പള്ളി അതിഥി യായിരുന്ന‍ു. സുബൈര്‍ പതിമംഗലം കലാ പ്രതിഭയായി. മുഹമ്മദ്‌ അഹ്സനി, അലി അശ്‌റഫി, നാസര്‍ ബേപ്പൂര്‍, ചന്ദ്രപ്രകാശ്‌ ഇടമന എന്നിവര്‍ സംസാരിച്ചു.
 

risala-sahithyolsav

ഷാര്‍ജ സോണ്‍ സാഹിത്യോത്സവ്‌ ജേതാക്കള്‍ ട്രോഫി ഏറ്റു വാങ്ങുന്ന‍ു

 
സല്‍മാനുല്‍ ഫാരിസി സെന്ററില്‍ നടന്ന റാസല്‍ ഖൈമ സോണ്‍ സാഹിത്യോ ത്സവ്‌ ഇബ്രാഹിം മുസ്ലിയാര്‍ ഉദ്ഘാടനം ചെയ്തു. മുഹമ്മദ്‌ റിസ്ലി കലാ പ്രതിഭയായി തിരഞ്ഞെ ടുക്കപ്പെട്ടു. സമാപന ച്ചടങ്ങില്‍ അഹമ്മദ്‌ ഷെറിന്‍ അധ്യക്ഷത വഹിച്ചു. സമീര്‍ അവേലം, പകര അബ്ദുര്‍റഹ്മാന്‍ മുസ്ലിയാര്‍, ഹബീബ്‌ മുസ്ലിയാര്‍ എന്നിവര്‍ സംസാരിച്ചു.
 
ഫുജൈറ സോണ്‍ സാഹിത്യോ ത്സവില്‍ കോര്‍ണിഷ്‌ യൂണിറ്റ്‌ ഒന്ന‍ാമതെത്തി. കെ. എം. എ. റശീദ്‌ സഖാഫി ഉദ്ഘാടനം ചെയ്തു. യു. മുഹമ്മദ്‌ അന്‍വരി സംസാരിച്ചു.
 
സോണ്‍ സാഹിത്യോ ത്സവുകളില്‍ ഒന്ന‍ാം സ്ഥാന ത്തെത്തിയ പ്രതിഭകളെ പങ്കെടുപ്പിച്ച്‌ നടത്തുന്ന ദേശീയ സാഹിത്യോ ത്സവ്‌ വെള്ളിയാഴ്ച അജ്മാനില്‍ നടക്കും.
 
- ജബ്ബാര്‍ പി. സി. കെ.

  കണ്‍വീനര്‍, പബ്ലിക്‌ റിലേഷന്‍

 
 

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്