02 August 2009

ബാവിക്കര ജമാഅത്ത്‌ പ്രതിനിധികള്‍ക്ക്‌ സ്വീകരണം

BA-Rahman-Hajiദുബായ് : കാസര്‍കോട്‌ മുളിയാര്‍ പഞ്ചായതിലെ എറ്റവും പുരാതനമായ ബാവിക്കര മുസ്ലിം ജുമാ മസ്ജിദിന്റെ പുനര്‍ നിര്‍മാണ ധന ശേഖരണാര്‍ത്ഥം ദുബായില്‍ എത്തിയ ബാവിക്കര മുസ്ലിം ജമാഅത്ത് പ്രസിഡണ്ട്‌ ബി. എ. റഹ് മാന്‍ ഹാജി, ജനറല്‍ സെക്രട്ടറി ബി. എ. മുഹമ്മദ് കുഞ്ഞി എന്നിവര്‍ക്ക്‌ ബാവിക്കര യു. എ. ഇ. ഖിദ്‌മത്തുല്‍ ഇസ്ലാം ജമാഅത്ത്‌ കമ്മിറ്റി യോഗം സ്വീകരണം നല്‍കി.
 
ദുബായ്‌ സത്ത്‌വാ ജാഫിലിയയില്‍ മുണ്ടക്കാല്‍ അബ്ദുല്ല ഹാജിയുടെ വസതിയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡണ്ട്‌ ബി. അബ്ദുല്‍ ഖാദര്‍ ഹാജി അദ്ധ്യക്ഷത വഹിച്ചു കേന്ദ്ര കമ്മിറ്റി പ്രസിഡണ്ട്‌ ബോവിക്കാനം ബി. എ. റഹ് മാന്‍ ഹാജി ഉദ്ഘാടനം ചെയ്തു.
 

Rahman-Haji

 
ആലൂര്‍ ടി. എ. മഹമൂദ് ഹാജി, കേന്ദ്ര കമ്മിറ്റി ജനറല്‍ സെക്രട്ടറി ബി. എ. മുഹമ്മദ് കുഞ്ഞി, മുക്ക്രി ഹമീദ്‌, കൊടുവളപ്പ് മുഹമ്മദ് കുഞ്ഞി, നിസാര്‍ മുക്ക്രി എന്നിവര്‍ പ്രസംഗിച്ചു. ജോ. സെക്രട്ടറി ബി. മുഹമ്മദ് ഉനൈസ് സ്വാഗതവും ഇംതിയാസ്‌ മണിയന്‍‌കോട് നന്ദിയും പറഞ്ഞു.

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്