12 August 2009

അബുദാബിയിലെ വേഗത; എസ്.എം.എസ് സന്ദേശങ്ങള്‍ തെറ്റെന്ന്

അബുദാബി എമിറേറ്റിലെ ഹൈവേകളില്‍ വേഗത നിയന്ത്രണത്തില്‍ മാറ്റം വരുത്തിയെന്ന് പ്രചാരണം അബുദാബി റോഡ് സുരക്ഷാ വിഭാഗം നിഷേധിച്ചു. എമിറേറ്റിലെ റഡാറുകള്‍ ഘടിപ്പിച്ച റോഡുകളിലെ വേഗത നിയന്ത്രണം മാറ്റിയെന്ന രീതിയിലാണ് എസ്.എം.എസ് മേഖന പ്രചാരണം നടന്നിരുന്നത്.

മാറ്റം നിലവില്‍ വന്നുവെന്നായിരുന്നു സന്ദേശങ്ങള്‍. പ്രധാനമായും യുവാക്കള്‍ക്കിടയിലാണ് തെറ്റായ പ്രചാരണം നടന്നതെന്ന് പറഞ്ഞ റോഡ് സുരക്ഷാ വിഭാഗം ഡയറക്ടര്‍ കേണല്‍ ഹുസൈന്‍ അഹമ്മദ് അല്‍ ഹരീതി ഗതാഗത രംഗത്ത് എന്ത് മാറ്റങ്ങള്‍ ഉണ്ടാകുമ്പോഴും അത് ഗ്രാഫിക് വിഭാഗം ഔഗ്യോഗികമായി പ്രഖ്യാപിക്കുമെന്ന് വ്യക്തമാക്കി.

പൊതുജനങ്ങള്‍ ഇത്തരം തെറ്റായ എസ്.എം.എസ് സന്ദേശങ്ങളില്‍ വഞ്ചിതരാകാതെ ട്രാഫിക് വിഭാഗവുമായി ബന്ധപ്പെട്ട് സ്ഥിരീകരണം വരുത്താന്‍ ശ്രമിക്കണമെന്നും അദ്ദേഹം പറഞ്ഞു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്