20 August 2009

സമഗ്രമായ ഇസ്‍ലാമിക വെബ് സൈറ്റ്

ദുബായ് : സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമയുടെയും നേതാക്കളുടെയും ചരിത്രവും ഇസ്‍ലാമിക വിശ്വാസവും കര്‍മ്മ ശാസ്ത്രവും സമന്വയിപ്പിച്ച സമഗ്രമായ വെബ് സൈറ്റ് നിര്‍മ്മിക്കാന്‍ ദുബായ് സുന്നി സെന്‍ററില്‍ ചേര്‍ന്ന ദുബായ് SKSSF ഐ. ടി. വിംഗ് തീരുമാനിച്ചു. സമസ്തയുടെ കീഴിലുള്ള പോഷക സംഘടനകളുടെ ചരിത്രം, സമസ്തക്ക് കീഴിലുള്ള സ്ഥാപനങ്ങള്‍ , കോഴ്സുകള്‍, വിവിധ പ്രസിദ്ധീകരണങ്ങള്‍, കരിയര്‍ ഗൈഡന്‍സ്, ജോബ് സര്‍ച്ചിംഗ്, ഇന്ത്യക്ക് അകത്തും പുറത്തുമുള്ള ഇസ്‍ലാമിക കലാലയങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍, വിവിധ യൂണിവേഴ്സിറ്റികുളും കോഴ്സുകളും, ഗള്‍ഫ് രാജ്യങ്ങളിലെ സമസ്തക്ക് കീഴില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളുടെ സമ്പൂര്‍ണ്ണ വിവരങ്ങള്‍ എന്നിവ പുതിയ വെബ് സൈറ്റില്‍ ലഭ്യമായിരിക്കും. അബ്ദു സ്സലാം ബാഖവി, സിദ്ദീഖ് നദ്‍വി ചേരൂര്‍ എന്നിവരാണ് വെബ് സൈറ്റ് ക്രിയേഷന്‍ ചീഫ് റിസോഴ്സ് പേഴ്സണ്‍സ്. ഐ. ടി. വിംഗ് കോ - ഓര്‍ഡിനേറ്റ ര്‍മാരായി അബ്ദുല്‍ ഹഖീം ഫൈസിയെയും ഫൈസല്‍ നിയാസ് ഹുദവിയെയും, ചീഫ് ഓര്‍ഗനൈ സറായി ഷക്കീര്‍ കോളയാടിനെയും തെരഞ്ഞെടുത്തു. അബ്ദുല്ല റബീഅ്, ഹാറൂന്‍‍ റഫീഖ്, സാദിക് എന്നിവരാണ് ടെക്നിക്കല്‍ അഡ്മിനിസ്ട്രേറ്റര്‍മാര്‍ , അബ്ദുല്‍ കരീം എടപ്പാള്‍ ഐ. ടി. വിംഗ് കണ്‍വീനറാണ്. സി. എച്ച്. ത്വയ്യിബ് ഫൈസിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കണ്‍വെന്‍ഷന്‍ സിദ്ദീഖ് നദ്‍വി ഉദ്ഘാടനം ചെയ്തു. ഇര്‍ഷാദ് ഫൈസി, അബ്ദുല്ല റഹ്‍മാനി, അബ്ദുല്‍ ഖാദര്‍ അസ്അദി, ഉബൈദ് റഹ്‍മാനി, ത്വയ്യിബ് ഹുദവി, ത്വാഹിര്‍ , മിഥ്‍ലാജ് റഹ്‍മാനി എന്നിവര്‍ പ്രസംഗിച്ചു. ഷക്കീര്‍ സ്വാഗതവും അബ്ദുല്‍ കരീം നന്ദിയും പറഞ്ഞു.
 
- ഉബൈദുള്ള റഹ്‍മാനി
 



SKSSF to make islamic website



 
 

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്