
അബുദാബി കേരളാ സോഷ്യല്‍ സെന്റര്‍ സംഘടിപ്പിക്കുന്ന രണ്ടാമത് എ. കെ. ജി. മെമ്മോറിയല്‍ റമദാന്‍ 'ഫോര്‍ എ സൈഡ്' ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് സെപ്റ്റംബര്‍ 4, 5, 6 തിയ്യതികളില്‍ കേരളാ സോഷ്യല്‍ സെന്റര്‍ അങ്കണത്തില്‍ നടക്കും.
സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ക്ക് നാന്ദി കുറിച്ച സഖാവ് എ. കെ. ഗോപാലന്റെ സമരണാര്‍ത്ഥം ഇത് രണ്ടാം വര്‍ഷമാണ് കെ. എസ്. സി. ഈ വാര്‍ഷിക ടൂര്‍ണ്ണമെന്റ് സംഘടിപ്പിക്കുന്നത്.
അതിവേഗത്തിലുള്ള മുന്നേറ്റവും ചടുലമായ പാസുകളും പന്തടക്കവും പ്രകടമാവുന്ന “ഫോര്‍സ്” ടൂര്‍ണമെന്റ് വമ്പിച്ച ജനക്കൂട്ടത്തെ ആണ് കഴിഞ്ഞ വര്‍ഷം അബുദാബിയില്‍ ആകര്‍ഷിച്ചത്. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ കൂടുതല്‍ ടീമുകള്‍ ഇത്തവണ പങ്കെടുക്കും എന്ന് പ്രതീക്ഷിക്ക പ്പെടുന്നതിനാല്‍ ഇത്തവണ 16 ടീമുകളെ പങ്കെടുപ്പി ക്കുവാനാണ് ഉദ്ദ്യേശിക്കുന്നത്. നാല് ടീമുകള്‍ വീതമുള്ള നാല് പൂളുകള്‍ ആയിട്ടായിരിക്കും ഇത്തവണ മത്സരം നടക്കുക.
കായിക പ്രേമികള്‍ക്ക് പുതിയ അനുഭവം നല്‍കിയ 'ഫോര്‍ എ സൈഡ്' സംവിധാനത്തില്‍ നടക്കുന്ന ഫുട്ബോള്‍ മത്സരത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍ മാത്രം അടങ്ങുന്ന ടീമുകള്‍ ഓഗസ്റ്റ് 28ന് മുന്‍പായി കെ. എസ്. സി. ഓഫീസില്‍ അപേക്ഷ നല്‍കേണ്ടതാണ്. അപേക്ഷാ ഫോമുകള്‍ക്കും നിയമാവലിക്കും മറ്റുമായി കെ. എസ്. സി. ഓഫീസില്‍ 02 631 44 55, 02 631 44 56, 050 531 22 62 എന്നീ നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്.
റമദാനില്‍ നടന്നു വരാറുള്ള ജിമ്മി ജോര്‍ജ് സ്മാരക വോളി ബോള്‍ ടൂര്‍ണ്ണമെന്റ്, പ്രതികൂല കാലാവസ്ഥ കാരണം നവംബര്‍ മാസത്തിലേക്ക് മാറ്റി വെച്ചിരിക്കു ന്നതായി കായിക വിഭാഗം സെക്രട്ടറി കാളിദാസ് അറിയിച്ചു.
-
പി. എം. അബ്ദുല്‍ റഹിമാന്‍, അബുദാബി Labels: abudhabi, sports
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്