20 August 2009

ഖത്തര്‍ പോലീസിന്റെ പിടിയിലായ മത്സ്യത്തൊഴിലാളികള്‍ മോചിതരായി

ബഹ്റിനില്‍ നിന്നും മത്സ്യ ബന്ധനത്തിന് പോയി സമുദ്രാതിര്‍ത്തി ലംഘിച്ചതിനെ തുടര്‍ന്ന് ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ പിടിയിലായ തൊഴിലാളികള്‍ മോചിതരായി. മൂന്ന് ബോട്ടുകളിലായുള്ള 18 മത്സ്യ തൊഴിലാളികളാണ് മോചിതരായത്.

പിഴ അടയ്ക്കാത്തതിനാല്‍ മറ്റ് മൂന്ന് ബോട്ടുകളും രണ്ട് മലയാളികള്‍ ഉള്‍പ്പടെ ഒന്‍പത് തൊഴിലാളികളും ഇപ്പോഴും ഖത്തര്‍ കോസ്റ്റ് ഗാര്‍ഡിന്‍റെ കസ്റ്റഡിയിലാണ്. ദിശ അറിയാന്‍ കഴിയാത്തതുകൊണ്ടാണ് ഖത്തര്‍ അതിര്‍ത്തിയില്‍ ബോട്ട് എത്തിയതെന്ന് തൊഴിലാളികള്‍ പറഞ്ഞു.

ഖത്തര്‍ അധികൃതര്‍ സംയുക്തമായി ഇത്തരത്തിലുള്ള പ്രശ്നങ്ങള്‍ക്ക് അടിയന്തിര പരിഹാരം കാണണമെന്ന് ഫിഷര്‍മെന്‍ പ്രോട്ടക്ഷന്‍ സൊസൈറ്റി അഭ്യര്‍ത്ഥിച്ചു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്