21 August 2009

യു.എ.ഇ.യില്‍ പന്നിപ്പനി മരണം

പന്നി പനി മൂലം യു. എ. ഇ. യില്‍ ഒരു ഇന്ത്യാക്കാരന്‍ മരിച്ചു. യു. എ. ഇ. യില്‍ ഔദ്യോഗികമായി രേഖപ്പെടുത്തിയ ആദ്യ പന്നി പനി മരണം ആണിത്. 63 കാരനായ ഒരു ഇന്ത്യാക്കാനാ‍ണ് മരിച്ചത് എന്ന് ആരോഗ്യ മന്ത്രാലയം ഇന്നലെ വെളിപ്പെടുത്തി. പനിയുടെ ലക്ഷണങ്ങള്‍ കാണിച്ച ഇയാള്‍ ഏറെ വൈകിയാണ് വൈദ്യ സഹായം തേടിയത്. വൈറസ് ബാധയെ തുടര്‍ന്ന് ഇയാള്‍ക്ക് ന്യൂമോണിയയും പിടിപെട്ടിരുന്നു. ഇയാള്‍ക്ക് ചികിത്സ നല്‍കി എങ്കിലും ഇയാള്‍ മരണപ്പെടുകയായിരുന്നു. പനിയുടെ ലക്ഷണങ്ങള്‍ കാണുന്ന പക്ഷം ഉടന്‍ തന്നെ ആശുപത്രിയില്‍ ചികിത്സ തേടി എത്തണം എന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചിട്ടുണ്ട്.

Labels: ,

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്