05 May 2009

പഠന സംസ്‌കാരം വീണ്ടെടുക്കണം - ആര്‍. യൂസുഫ്‌

ദോഹ: ചരിത്രത്തിന്റെ വഴിയില്‍ എവിടെയോ നമുക്ക് കൈ മോശം വന്ന പഠന സംസ്‌കാരം വീണ്ടെടുക്കാന്‍ മുസ്‌ലിങ്ങള്‍ ശ്രമിക്കണമെന്ന് കോലാലമ്പൂര്‍ ഇന്റര്‍നാഷണല്‍ ഇസ്‌ലാമിക് യൂണിവേഴ്‌ സിറ്റിയിലെ റിസര്‍ച്ച് സ്‌കോളര്‍ ആര്‍. യൂസുഫ് അഭിപ്രായപ്പെട്ടു.
 
'മദ്രസ്സാ വിദ്യാഭ്യാസം, പ്രതീക്ഷകള്‍, പ്രതിസന്ധികള്‍' എന്ന വിഷയത്തില്‍ ഇന്ത്യന്‍ ഇസ്‌ലാമിക് അസോസിയേഷന്‍ സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കു കയായിരുന്നു അദ്ദേഹം. വിദ്യാര്‍ഥികള്‍ക്ക് ഗുരു മുഖത്തു നിന്നും ലഭിക്കുന്നത് രണ്ടു തരം വിദ്യാഭ്യാസമാണ്. ഒന്ന് അക്ഷരങ്ങളിലൂടെയും മറ്റൊന്ന് ഗുരുവിന്റെ ജീവിത മാതൃകയില്‍ നിന്നും. ആദ്യ കാല വിദ്യാഭ്യാസത്തിന്റെ പ്രാധാന്യം രണ്ടാമത് സൂചിപ്പിച്ച കാര്യത്തില്‍ നിന്നായിരുന്നു. പ്രവാചകന്റെ അനുപമമായ പാഠ ശാലയില്‍ നിന്നും പുറത്തു വന്നവര്‍ നിസ്തുലരായ പ്രതിഭാ ശാലികളായത് അങ്ങനെ യായിരു ന്നുവെന്ന് അദ്ദേഹം ചൂണ്ടി ക്കാട്ടി. ഇസ്‌ലാമിക ലോകത്തിന്റെ പഠന സംസ്‌കാരത്തിന് സ്വതഃ സ്സിദ്ധമായ സാമൂഹിക പരതയുണ്ടായിരുന്നു. ലക്ഷ ക്കണക്കിന് ഗ്രന്ഥങ്ങ ളുണ്ടായിരുന്ന ലൈബ്രറികളും പുസ്തക വിപണന ശാലകളുമെല്ലാം അങ്ങാടി മധ്യത്തി ലായിരു ന്നുവെന്ന് അദ്ദേഹം പറഞ്ഞു.
 
തിരൂരങ്ങാടി പി. എസ്. എം. ഒ. കോളേജ് ഇംഗ്ലീഷ് വിഭാഗം തലവന്‍ പ്രൊഫ. എ. പി. അബ്ദുള്‍ വഹാബ് ഉദ്ഘാടനം ചെയ്തു. ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഹാറൂണ്‍ ഖാന്‍, മദ്രസാ പി. ടി. എ. പ്രസിഡന്റ് ഷംസുദ്ദീന്‍ ഒളകര, ഇസ്‌ലാഹി സെന്റര്‍ ജനറല്‍ സെക്രട്ടറി മുനീര്‍ മങ്കട, ഇസ്‌ലാമിക അസോസിയേഷന്‍ സെക്രട്ടറി അബ്ദുള്‍ റഹ്മാന്‍ പുറക്കാട്, ഹാദിയാ ഖത്തര്‍ പ്രതിനിധി അബ്ദുള്‍ മജീദ് ഹുദവി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. അസോസിയേഷന്‍ പ്രസിഡന്റ് വി. ടി. അബ്ദുല്ല ക്കോയ അധ്യക്ഷത വഹിച്ചു. അല്‍താബ് അഹമ്മദ് ഗാനം ആലപിച്ചു. ഹെഡ് മാസ്റ്റര്‍ അബ്ദുള്‍ വഹിദ് നദ്‌വി സ്വാഗതവും എം. എസ്. എ. റസാഖ് നന്ദിയും പറഞ്ഞു.
 
- മുഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്