05 May 2009

തുറന്ന വാഹനങ്ങളില് തൊഴിലാളികളെ കൊണ്ടുപോയതിന് , നിരവധി പേര് പിടിയില്

ബഹ്റിനില്‍ തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പോകുന്നത് നിരോധിച്ചതോടെ നിയമം ലംഘിച്ച നിരവധി പേര്‍ പിടിയിലായി. ഈ മാസം മുതലാണ് നിരോധനം പ്രാബല്യത്തില്‍ വന്നത്.

തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പോകുന്നത് മൂലം നിരവധി അപകടങ്ങള്‍ ഉണ്ടായ സാഹചര്യത്തിലാണ് ബഹ്റിനില്‍ ഇതിന്‍ നിരോധനം ഏര്‍പ്പെടുത്തിയത്. നിരോധനം നിലവില്‍ വന്ന ഈ മാസം ഒന്ന് മുതല്‍ ഇതുവരെ നിയമം ലംഘിച്ച 51 പേര്‍ പിടിയിലായതായി അധികൃതര്‍ അറിയിച്ചു. ഇവര്‍ക്ക് പിഴ ശിക്ഷ ലഭിക്കും. ആറ് മാസം വരെ തടവും ലഭിക്കാവുന്ന നിയമ ലംഘനമാണിത്.

കഴിഞ്ഞ ജനുവരി ഒന്ന് മുതല്‍ തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ട് പോകുന്നത് നിരോധിക്കാനായിരുന്നു അധികൃതരുടെ തീരുമാനം. എന്നാല്‍ നാല് മാസം ഗ്രേസ് പിരിയഡ് നല്‍കിയ ശേഷം മെയ് 1 മുതല്‍ നിരോധനം നടപ്പില്‍ വരുത്തുകയായിരുന്നു.
തൊഴിലാളികളുടെ സുരക്ഷയെ മുന്‍ നിര്‍ത്തിയാണ് പുതിയ നിയമം നടപ്പിലാക്കിയിരിക്കുന്നതെന്ന് ബഹ്റിന്‍ ട്രാഫിക് ഡയറക്ടറേറ്റ് അറിയിച്ചു.

യാതൊരു കാരണവശാലും തുറന്ന വാഹനങ്ങളില്‍ തൊഴിലാളികളെ കൊണ്ടു പോകാന്‍ അനുവദിക്കില്ലെന്ന് അധികൃതര്‍ ആവര്‍ത്തിച്ച് വ്യക്തമാക്കി. നിയമം ലംഘിക്കുന്ന കമ്പനികള്‍ക്ക് നിരോധനം ഉള്‍പ്പടെയുള്ള നടപടികള്‍ നേരിടേണ്ടി വരുമെന്നും അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു.
നിയമ ലംഘകരെ കണ്ടെത്താന്‍ പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്