ഖത്തറിലെ സാംസ്കാരിക സംഘടനയായ പ്രവാസി ദോഹ സംഘടിപ്പിക്കുന്ന ഇന്ത്യന്‍ ചലച്ചിത്രമേള ഇന്ന് ആരംഭിക്കും. ദോഹ സിനിമയില്‍ രാത്രി എട്ടിന് ഇന്ത്യന്‍ അംബാസഡര്‍ ദീപാ ഗോപാലന്‍ വാദ്ധ്വാ ഉദ്ഘാടനം ചെയ്യും. ടി.വി ചന്ദ്രന്‍റെ വിലാപങ്ങള്‍ക്കപ്പുറം എന്ന സിനിമയാണ് ഉദ്ഘാടന ചിത്രം. തമിഴ് ചലച്ചിത്രമായ കല്ലൂരി, ബംഗാളി ചലച്ചിത്രമായ ഏക് നദീര്‍ ഗോല്‍പോ, മറാത്തി ചിത്രം മതിമായ്, കന്നഡ ചിത്രമായ ഹസീന എന്നിവയും മേളയില്‍ പ്രദര്‍ശിപ്പിക്കും. ഈ മാസം ഏഴിനാണ് ചലച്ചിത്രമേള സമാപിക്കുക.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്