ഖത്തര്‍ വാണിജ്യകാര്യമന്ത്രി ഷേഖ് ഫഹദ് ബിന്‍ ജാസിം ബിന്‍ മുഹമ്മദ് അല്‍ താനി കാറപകടത്തില്‍ കൊല്ലപ്പെട്ടു. ഖത്തര്‍ വാര്‍ത്താ ഏജന്‍സിയാണ് ഇക്കാര്യം അറിയിച്ചത്. വ്യാഴാഴ്ച്ച രാത്രിയിലാണ് അപകടം സംഭവിച്ചത്. മന്ത്രിയുടെ കാറില്‍ എതിര്‍ ദിശയില്‍ നിന്നും വന്ന മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു. മന്ത്രി അപകട സ്ഥലത്തുവച്ചുതന്നെ മരിച്ചു. കൂടെയുണ്ടായിരുന്നയാളെ ആശുപത്രിയിലാക്കിയിട്ടുണ്ട്. ഷേഖ് ഫഹദിന്‍റെ നിര്യാണത്തില്‍ വിവിധ അറബ് നേതാക്കള്‍ അനുശോചനം അറയിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്