കുവൈറ്റ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്രവാസം ഡോട്ട് കോം ഏര്‍പ്പെടുത്തിയ കടമ്മനിട്ട അവാര്‍ഡ് കവി സച്ചിദാന്ദന് സമ്മാനിച്ചു. ഖൈതാന്‍ ഇന്ത്യന്‍ സ്കൂളില്‍ നടന്ന ചടങ്ങില്‍ കടമ്മനിട്ടയുടെ പത്നി ശാന്ത, ഇന്ത്യന്‍ അംബാസഡര്‍ അജയ് മല്‍ഹോത്ര എന്നിവര്‍ ചേര്‍ന്നാണ് അവാര്‍ഡ് സമ്മാനിച്ചത്. പ്രശസ്തി ഫലകവും അന്‍പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്. സ്മരണിക പ്രകാശനം കുവൈറ്റ് ടൈംസ് എഡിറ്റര്‍ മൂസക്കോയ നിര്‍വഹിച്ചു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്