05 May 2009

സൗദി അറേബ്യയില്‍ ജയിലിലായിരുന്ന മലയാളി മോചിതനായി

ഒന്നര വര്‍ഷമായി സൗദി അറേബ്യയില്‍ ജയിലിലായിരുന്ന മലയാളി മോചിതനായി. കുന്നംകുളം സ്വദേശി വിജേഷാണ് മോചിതനായത്. ഒരുലക്ഷത്തി ഇരുപത്തി അയ്യായിരം റിയാല്‍ നല്‍കിയാണ് ഇദേഹം മോചിതനായത്. റിയാദിലെ എന്‍.ആര്‍.കെയുടെ മേല്‍നോട്ടത്തില്‍ ഫോര്‍ക്ക ചെയര്‍മാന്‍ അബ്ദുല്ല വല്ലാഞ്ചിറ ജനറല്‍ കണ്‍വീനറായ കമ്മിറ്റിയാണ് ഇത്രയും തുക സമാഹരിച്ചത്. വിജേഷ് ഓടിച്ചിരുന്ന വാഹനം സൗദി പൗരന്‍ ഓടിച്ചിരുന്ന വാഹനവുമായി കൂട്ടിയിടിച്ച് സൗദി പരൗരന്‍ മരിക്കുകയായിരുന്നു.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്