05 May 2009

കുവൈറ്റില് ആര്ക്കും എച്ച് 1 എന് 1 പനിയില്ലെന്ന് അധിക്യതര്

കുവൈറ്റില്‍ രണ്ട് പേര്‍ക്ക് എച്ച് 1 എന്‍ 1 പനി ബാധിച്ചെന്ന വാര്‍ത്ത ആരോഗ്യ മന്ത്രാലയ അധികൃതര്‍ നിഷേധിച്ചു. ഇത്തരത്തില്‍ പ്രചരിക്കുന്ന ഇ മെയില്‍ സന്ദേശങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് മന്ത്രാലയം ഉപാധ്യക്ഷന്‍ ഡോ. ഫൈസല്‍ അല്‍ ബുസ് രി പറഞ്ഞു.

എച്ച് 1 എന്‍ 1 പനി റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള രാജ്യങ്ങളില്‍ നിന്നും കുവൈറ്റില്‍ എത്തുന്നവരെ പരിശോധിക്കുന്നതിന് വിമാനത്താവളങ്ങളില്‍ തന്നെ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുവരെ ഇത്തരത്തില്‍ 3000 പേരെ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. 2486 4936 എന്ന ഹോട്ട് ലൈന്‍ നമ്പറിലൂടെ പൊതുജനങ്ങള്‍ക്കുള്ള സംശയ നിവാരണത്തിനും സംവിധാനം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
  - സ്വന്തം ലേഖകന്‍    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്