05 May 2009

യാത്രയയപ്പ് നല്‍കി

ദോഹ: കൊച്ചിയിലേക്ക് സ്ഥലം മാറി പോകുന്ന 'മാധ്യമം' ദോഹ ബ്യൂറോ ചീഫ് കെ. എ. ഹുസൈന് ഖത്തര്‍ ഇന്ത്യന്‍ മീഡിയാ ഫോറം ഹൃദ്യമായ യാത്രയയപ്പ് നല്കി. ഹോട്ടല്‍ ഷാലിമാര്‍ പാലസില്‍ നടന്ന ചടങ്ങില്‍ പ്രസിഡന്റ് അഷ്‌റഫ് തൂണേരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി പി. ആര്‍. പ്രവീണ്‍ സ്വാഗതം പറഞ്ഞു. പി. എന്‍. ബാബുരാജ് (കൈരളി), അഹമ്മദ് പാതിരിപ്പറ്റ (മാതൃഭൂമി), കക്കുളത്ത് അബ്ദുല്‍ ഖാദര്‍ (മംഗളം), പി. എ. മുബാറക് (ചന്ദ്രിക), പി. വി. നാസര്‍, സാദിഖ് ചെന്നാടന്‍ (മലയാളം ന്യൂസ്), രണ്‍ജിത്ത് (ജീവന്‍ ടി. വി.), റഫീഖ് വടക്കേക്കാട് (കേരള ശബ്ദം), പ്രദീപ്‌ മേനോന്‍ (അമൃത), സി. സി. സന്തോഷ് (ഖത്തര്‍ ട്രിബ്യൂണ്‍) എന്നിവര്‍ ആശംസിച്ചു. ട്രഷറര്‍ രാധാകൃഷ്ണന്‍ (മനോരമ ടി. വി.) നന്ദി പറഞ്ഞു.
 
- മൊഹമദ് യാസീന്‍ ഒരുമനയൂര്‍, ഖത്തര്‍

Labels:

  - ജെ. എസ്.    

0അഭിപ്രായങ്ങള്‍ (+/-)





ആര്‍ക്കൈവ്സ്