ഇന്ത്യയും സൗദിയും തമ്മിലുള്ള ഈ വര്‍ഷത്തെ ഹജ്ജ് കരാര്‍ ഇന്ന് രാവിലെ ഒപ്പുവയ്ക്കും. ഇതിനായി വിദേശ കാര്യ സഹമന്ത്രി ഇ.അഹമ്മദ് കഴിഞ്ഞ ദിവസം സൗദിയിലെത്തി. ഇന്ത്യയ്ക്കുളഅള ഹജ്ജ് ക്വാട്ട വര്‍ദ്ധിപ്പിക്കുക, ഹാജിമാര്‍ക്ക് അന്താരാഷ്ട്ര പാര്‍സ്പോര്‍ട്ട് നിര്‍ബന്ധമാക്കണമെന്ന് നിബന്ധനയില്‍ ഇളവ് വരുത്തുക തുടങ്ങിയ കാര്യങ്ങള്‍ മന്ത്രി സൗദി ഹജ്ജ് മന്ത്രാലയത്തോട് ആവശ്യപ്പെടും. ഇ.അഹമ്മദിനു പുറമേ സൗദിയിലെ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ പ്രതിനിധികളും സൗദി ഹജ്ജ് മന്ത്രാലയം പ്രതിനിധികളും ചടങ്ങില്‍ പങ്കെടുക്കും.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്