പ്രവാചക കാരുണ്യത്തെക്കുറിച്ച് മലയാളിയുടെ ഇംഗ്ലീഷ് കൃതി- മെഴ്സി, പ്രൊഫറ്റ് മുഹമ്മദ്സ് ലെഗസി റ്റു ആള്‍ ക്രിയേഷന്‍സ്- ദുബായില്‍ പ്രകാശനം ചെയ്തു. എഴുത്തുകാരനും പണ്ഡിതനുമായ ടി.കെ ഇബ്രാഹിം ടൊറണ്ടോ ആണ് രചയിതാവ്. ഫാമിലീസ് ഗ്രൂപ്പ് ചെയര്‍മാന്‍ ഇ. മുഹമ്മദ് സൂപ്പി പുസ്തകം ഏറ്റുവാങ്ങി. അല്‍ മദീന സൂപ്പര്‍മാര്‍ക്കറ്റ് മാനേജിംഗ് പാര്‍ട്ട്ണര്‍ സി.എച്ച് അബൂബക്കര്‍ പരിപാടിയില്‍ സംബന്ധിച്ചു. കോഴിക്കോട് ജില്ലയിലെ ശിവപുരം സ്വദേശിയായ ടി.കെ ഇബ്രാഹിം കാനഡയിലെ ഇസ്ലാമിക് സെന്‍റര്‍ ഡയറക്ടറാണ്. ഈ പുസ്തകത്തിന്‍റെ മലയാളം വിവര്‍ത്തനം അധികം വൈകാതെ പുറത്തിറങ്ങുമെന്ന് അദ്ദേഹം പറഞ്ഞു.
0 Comments:
Post a Comment
Subscribe to Post Comments [Atom]
« ആദ്യ പേജിലേക്ക്